Webdunia - Bharat's app for daily news and videos

Install App

Side Effects of Tea: ഒരു ദിവസത്തില്‍ ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമിതമായ ചായ കുടി ഏതൊക്കെ തരത്തില്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്ന് നോക്കാം

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2022 (11:35 IST)
Side Effects of Tea: മലയാളിയുടെ ദിനചര്യയില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ചായ. രാവിലെ എഴുന്നേറ്റാല്‍ കിടക്കയിലിരുന്ന് ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ട്. ദിവസത്തില്‍ അഞ്ചും ആറും തവണ ചായ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ചായ അമിതമായി കുടിക്കുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍. 
 
അമിതമായ ചായ കുടി ഏതൊക്കെ തരത്തില്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്ന് നോക്കാം - 
 
1. ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകും. 
 
2. അമിതമായ ചായ കുടി ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും
 
3. ഭക്ഷണത്തിനു മുന്‍പ് ചായ കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ഇത് ശരീരത്തെ പിന്തിരിപ്പിക്കും
 
4. അമിതമായ ചായ കുടി ഉത്കണ്ഠ, സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിവ വര്‍ദ്ധിപ്പിക്കും
 
5. ഉറക്കക്കുറവിന് കാരണമാകുന്നു 
 
6. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ചിലരില്‍ ഓക്കാനം ഉണ്ടാക്കുന്നു 
 
7. ചായയിലെ കഫീന്റെ അളവ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു 
 
8. കഫീന്റെ അമിതമായ ഉപയോഗം ചിലരില്‍ തലവേദനയ്ക്ക് കാരണമാകുന്നു
 
9. അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്കും നയിച്ചേക്കാം 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments