മുതിര്‍ന്ന സ്‌ത്രീകളെ പോലും ആശങ്കപ്പെടുത്തുന്ന സമയമാണ് ആര്‍ത്തവ ദിനങ്ങള്‍. ഈ അവസ്ഥ മാനസികവും ആരോഗ്യപരവുമായ സമ്മര്‍ദ്ദം പല പെണ്‍കുട്ടികളിലും ഉണ്ടാക്കുന്നുണ്ട്. ചിലര്‍ ഭയത്തോടെയാണ് ആ ദിവസങ്ങളെ കാണുന്നത്.
ആര്‍ത്തവത്തെ ഭയപ്പെടേണ്ടതില്ലെങ്കില്‍ പലരും ആര്‍ത്തവം ക്രമീകരിക്കാന്‍ ഗുളികകള്‍ കഴിക്കുന്നത് പതിവാണ്. ലഭിക്കുന്ന ചെറിയ അറിവുകള്‍ വെച്ചാണ് ഈ ശീലം ആരംഭിക്കുന്നതും പിന്നെ തുടരുന്നതും. ഈ ഗുളികകള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഭലങ്ങള്‍ എന്താണെന്ന് തിരിച്ചറിയപ്പെടാത്തതാണ് പ്രധാന കാരണം.
ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ ഗുളികളുടെ അമിത ഉപയോഗം വി ടി ഇ അഥവാ venous thromboembolism എന്ന അവസ്ഥയിലേക്ക് നയിക്കാം.
രക്തം കട്ടപിടിക്കുക, സ്‌ട്രോക്ക് ഹൃദയാഘാതം എന്നിവയാണ് വി ടി ഇ ഉണ്ടാക്കുക. കൂടാതെ മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന, ക്ഷീണം എന്നീ ആരോഗ്യ പ്രശ്‌നങ്ങളും ഈ ഗുളികകള്‍ കഴിക്കുന്നത് മൂലം ഉണ്ടാകും.