Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ ശീലം നിങ്ങളെ കൂടുതൽ ആരോഗ്യമുള്ളവരാക്കും !

ഈ ശീലം നിങ്ങളെ കൂടുതൽ ആരോഗ്യമുള്ളവരാക്കും !
, ചൊവ്വ, 16 ഏപ്രില്‍ 2019 (20:47 IST)
ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ചില ശീലങ്ങൾ നമ്മെ സഹായിക്കും എന്ന് കേട്ടിട്ടില്ലേ. അത്തരത്തിൽ ഒരു ശീലമാണ് രാവിലെ വെറും വയറ്റിൽ ചെറു ചൂടുള്ള ഉപ്പ് വെള്ളം കുടിക്കുക എന്നത്. ചെറു ചൂടുള്ള ഉപ്പുവെള്ളം രാവിലെ ശീലമാക്കിയാൽ ഒരുപാടാണ് ഗുണണങ്ങൾ. ഉൻ‌മേഷത്തോടെ ദിവസം ആരംഭിക്കാൻ ഈ ശീലം നമ്മെ സഹായിക്കും.
 
കല്ലുപ്പിട്ട വെള്ളം കുടിക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഉപ്പിൽ അയഡിനും മറ്റു ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിൽ എത്തുന്നത് നല്ലതല്ല. ചെറു ചൂടുള്ള ഉപ്പുവെള്ളം രാവിലെ കുടിക്കുന്നത് ആന്തരികാവയവങ്ങൾ വൃത്തിയാക്കുന്നതിന് തുല്യമാണ്. ശരീരത്തിലേക്ക് കൂടുതൽ ജലം രാവിലെ തന്നെ എത്തുന്നതിന് ഇത് കാരണമാകും. 
 
ഉപ്പുവെള്ളം ശരീരത്തിൽ എത്തുന്നതോടെ ദാഹം കൂടും എന്നതിനാലാണ് ഇത്. ഉപ്പുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും ഇത് ഒരു ഉത്തമ പരിഹാരമാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഉപ്പുവെള്ളത്തിന് കഴിവുണ്ട്. 
 
ഉപ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാത്സ്യവും മിനറൽ‌സുമാണ് ഇത് സാധ്യമാക്കുന്നത്. എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും. അമിത രക്തസമ്മർദ്ദം ഉള്ളവരും ഈ രീതി ഒഴിവാക്കണം. ദിവസവും ഉപ്പുവെള്ളം കുടിക്കുന്നത് ഇത്തരക്കാരിൽ രക്തസമ്മർദ്ദം ഉയരുന്നതിന് കാരണമാകും. എന്നാൽ ചെറിയ അളവിൽ ഉപ്പ് മാത്രമേ വെള്ളത്തിൽ ചേർക്കാവു എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൈറോയിഡിനെ നിയന്ത്രിക്കാൻ ഇത്ര ഈസിയായ മറ്റൊരു മാർഗമില്ല !