Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉലുവയ്ക്ക് ഗുണങ്ങള്‍ മാത്രമല്ല, വലിയ തരത്തിലുള്ള ദോഷങ്ങളുമുണ്ട്; എന്താണെന്നല്ലേ ?

ഉലുവയുടെ ദോഷങ്ങള്‍

ഉലുവയ്ക്ക് ഗുണങ്ങള്‍ മാത്രമല്ല, വലിയ തരത്തിലുള്ള ദോഷങ്ങളുമുണ്ട്; എന്താണെന്നല്ലേ ?
, ശനി, 16 ഡിസം‌ബര്‍ 2017 (12:30 IST)
ഭക്ഷണ വിഭവങ്ങൾക്ക് മണവും സ്വാദും നൽകുന്നതിനു വേണ്ടിയും ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും. എന്നാല്‍ ഗുണം പോലെതന്നെ ചില ദോഷവശങ്ങളും ഉലുവയ്ക്കുണ്ട്. 
 
ഉലുവ കഴിയ്ക്കുന്നതിലൂടെ വിയര്‍പ്പിനും മുലപ്പാലിനും മൂത്രത്തിനുമെല്ലാം ദുര്‍ഗന്ധമുണ്ടാകാന്‍ ഇടയാകും. ഉലുവയും ഉലുവയുടെ ഇലകളായ മേത്തി ഇലകളുമാണ് ഈ പ്രശ്‌നത്തിനു കാരണമാകുന്നത്. രക്തം കട്ടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഉലുവ കഴിക്കുന്നതിലൂടെ അമിതബ്ലീഡിംഗിന് വഴിയൊരുക്കുകയും ചെയ്യും.
 
ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതിനാല്‍ ഹോര്‍മോണ്‍ കാരണം ക്യാന്‍സര്‍ സാധ്യതയുള്ള സ്ത്രീകളില്‍ ഇതിന്റെ ഉപയോഗം ദോഷമായി ഭവിക്കും. എങ്കിലും ഉലുവയുടെ ഈ ഗുണമാണ് മാറിട വളര്‍ച്ചയ്ക്കും മറ്റും സഹായിക്കുന്നത്. വേഗത്തില്‍ പ്രസവം നടക്കാന്‍ ഉലുവയിട്ട വെള്ളം കൊടുക്കാറുണ്ട്. എങ്കിലും  ഗര്‍ഭകാലത്ത് വളരെ സൂക്ഷിച്ചു വേണം ഇത് ഉപയോഗിക്കനെന്നും അല്ലാത്തപക്ഷം അത് മാസം തികയാത്ത പ്രസവത്തിന് കാരണമായേക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹം നിയന്ത്രിക്കാന്‍ കുത്തിവയ്പ്പൊന്നും ഇനി വേണ്ട; ഈ സ്പ്രേ മാത്രം മതി !