കുടലിലെ പ്രോബയോട്ടിക് ബാക്ടീരിയകളുടെ കുറവുമൂലം നിങ്ങള്‍ക്ക് അള്‍സര്‍, ഡിപ്രഷന്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വന്നേക്കാം. കുടലിലെ മനുഷ്യന് ഗുണമുള്ള ബാക്ടീരിയകളെ കൂട്ടുന്നതിന് വേണ്ടിയാണ് പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത്. കുടലിലെ നല്ല ബാക്ടീയകളുടെ കുറവ് ടൈപ്പ് 2 പ്രമേഹം, അള്‍സര്‍, ഡിപ്രഷന്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ കൊവിഡിനെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ഇത്തരം ഗുളികകള്‍ സഹായിക്കുമെന്നാണ് പഠനം. ഡെയിലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
16നും 60വയസിനും ഇടയിലുള്ള 300 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയത്. പ്രോബയോട്ടിക് കഴിക്കുന്ന ഇവര്‍ക്ക് ആശുപത്രി ചികിത്സ ഒട്ടും വന്നില്ലെന്നും വേഗത്തില്‍ സുഖം പ്രാപിച്ചെന്നും പറയുന്നു. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രോബയോട്ടിക് ഗുളികകള്‍ കൊടുക്കാറുള്ളത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയാണ് ഇത്തരം ബാക്ടീരിയകള്‍ ചെയ്യുന്നത്. ഇങ്ങനെയാണ് നീര്‍വീക്കം ഇല്ലാതാകുന്നത്.