Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ നോറോ വൈറസ് ഭീതി; ആഹാരത്തിലും വെള്ളത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
ബുധന്‍, 1 ഡിസം‌ബര്‍ 2021 (11:08 IST)
തൃശൂര്‍ ജില്ലയില്‍ നോറോ വൈറസ് വ്യാപനം ആശങ്കപ്പെടുത്തുകയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ആഹാരത്തിലൂടെയും ജലത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും വളരെ പെട്ടന്ന് പടര്‍ന്ന് പിടിക്കുന്ന ഒരു വയറിളക്ക രോഗമാണ് നോറോ വൈറസ് ബാധ. സാധാരണ ഗതിയില്‍ അപകടകാരിയല്ലെങ്കിലും പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. 
 
വയറിളക്കം, വയറുവേദന, ഛര്‍ദി, പനി, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രണ്ടോ, മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറാം. എങ്കിലും ഏഴ് ദിവസം വരെ രോഗിയില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ട്. 
 
തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം, പാത്രങ്ങള്‍ എന്നിവ പങ്കുവയ്ക്കാതിരിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുക. വൃക്തിശുചിത്വം പാലിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നന്നായി വൃത്തിയായി മാത്രം ഉപയോഗിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments