Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ മൊബൈല്‍ ഫോണുമെടുത്താണോ സ്ഥിരമായി ബാത്‌റൂമില്‍ പോകുന്നത്? സൂക്ഷിക്കണം...

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (15:11 IST)
സ്മാര്‍ട്ട് ഫോണ്‍ കാണാതാകുന്ന സമയത്തോ കയ്യില്‍ കരുതാന്‍ മറന്നു പോവുമ്പോഴോ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്ന് ഓഫ് ആവുന്ന വേളയിലോ നിങ്ങള്‍ അസ്വസ്ഥരാവാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം... അത് നോമോഫോബിയ എന്ന ഒരു മാനസിക പ്രശ്നത്തിന്റെ ലക്ഷണമാണ്. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ ആശങ്കമൂലം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നോമോ ഫോബിയ എന്നറിയപ്പെടുന്നത്.
 
മൊബൈല്‍ നഷ്ടപ്പെട്ടതായി ഉറക്കത്തില്‍ സ്വപ്‌നം കാണാറുണ്ടെങ്കില്‍ അത് നോമോഫോബിയയുടെ ലക്ഷണമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില ആളുകള്‍ തലയിണയുടെ അടിയിലോ കിടക്കുന്നതിന് തൊട്ടടുത്തോ ഫോണ്‍ വച്ചായിരിക്കും ഉറങ്ങുക. ഉറക്കത്തിനിടയില്‍ അയാളുടെ കയ്യുകള്‍ ഫോണിലേക്ക് നീങ്ങിച്ചെല്ലുന്നുണ്ടെങ്കില്‍ അതും നോമോഫോബിയയുടെ ഒരു ലക്ഷണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
ഫോണ്‍ കാണാതായ വേളയില്‍ വല്ലാതെ പരിഭ്രമം ഉണ്ടാകുകയും വിയര്‍ക്കുകയും തലചുറ്റുകയും എന്താണ് ഇനി ചെയ്യുക എന്നൊരു അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ രോഗത്തിന്റെ ലക്ഷണമാണ്. പ്രധാനപ്പെട്ട ഒരു കോള്‍ പ്രതീഷിച്ചിരിക്കുമ്പോള്‍ മൊബൈലുമായി ബാത്ത്‌റൂമില്‍ പോകുന്നത് തെറ്റല്ല. എന്നാല്‍ ഏതുസമയത്തും ഇത് ഒരു ശീലമാണെങ്കില്‍ അതും നോമോഫോബിയയുടെ ലക്ഷണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments