Webdunia - Bharat's app for daily news and videos

Install App

പാലും മുട്ടയും കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ ?; ആശങ്കയുണ്ടാക്കുന്ന ചോദ്യത്തിന് ഉത്തരവുമായി മൃഗസംരക്ഷണ വകുപ്പ്

പാലും മുട്ടയും കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ ?; ആശങ്കയുണ്ടാക്കുന്ന ചോദ്യത്തിന് ഉത്തരവുമായി മൃഗസംരക്ഷണ വകുപ്പ്

Webdunia
വ്യാഴം, 24 മെയ് 2018 (18:02 IST)
സംസ്ഥാനത്ത് നിപ്പ വൈറസ് പടരുന്നത് സംബന്ധിച്ചുള്ള ആശങ്കള്‍ക്ക് അടിസ്ഥനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. മുട്ട, പാല്‍ എന്നിവ കഴിച്ചാല്‍ വൈറസ് പിടികൂടുമോ എന്ന ഭയമാണ് ഭൂരിഭാഗം പേരിലുമുള്ളത്.

കേരളത്തിലെ ഒരു മൃഗത്തിലും നിപ്പ വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ മുട്ടയും പാലും മടി കൂടാതെ കഴിക്കാമെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ നിപ്പ വൈറസ് കണ്ടെത്തിയ പ്രദേശങ്ങളിലെ പന്നി, മുയല്‍, ആട് എന്നിവ സുരക്ഷിതരാണ്. ഈ മൃഗങ്ങളില്‍ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒരു ജില്ലയില്‍ നിന്നും കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം ആശങ്കകള്‍ വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

മലേഷ്യയില്‍ 1999ല്‍ പന്നികളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനുശേഷം ലോകത്ത് ഒരിടത്തും പന്നികളില്‍ നിപ്പ സ്ഥീരികരിച്ചിട്ടില്ല. ഇതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments