Webdunia - Bharat's app for daily news and videos

Install App

Masturbation in Women: സ്വയംഭോഗം ചെയ്യുമ്പോള്‍ സ്ത്രീകളില്‍ സംഭവിക്കുന്നത് !

സ്ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്

Webdunia
ശനി, 20 ഓഗസ്റ്റ് 2022 (10:06 IST)
Masturbation in Women: മലയാളികള്‍ക്ക് തുറന്നുസംസാരിക്കാന്‍ പൊതുവെ മടിയുള്ള വിഷയമാണ് ലൈംഗികത. എന്നാല്‍ ഒരു മനുഷ്യന് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗിക സംതൃപ്തി. മനുഷ്യരില്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഒരു രീതിയാണ് സ്വയംഭോഗം. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ സ്വയംഭോഗത്തിനെതിരെ വളരെ തെറ്റായ ചിന്താരീതികള്‍ ഉണ്ട്. യഥാര്‍ഥത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്വയംഭോഗം ഗുണം ചെയ്യുന്നത് സ്ത്രീകളിലാണ്. കൂടുതല്‍ ആലങ്കാരികമായി പറഞ്ഞാല്‍ സ്വയംഭോഗം സ്ത്രീകള്‍ക്ക് നല്‍കുന്നത് പരമമായ ആനന്ദമാണ്. 
 
സ്ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക. അവ മാനസികമായ പിരിമുറുക്കം അകറ്റുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. ടെന്‍ഷന്‍ ഫ്രീ ടൂളാണ് സ്വയംഭോഗമെന്ന് പറയാം. 
 
നല്ല ഉറക്കത്തിനും സ്വയംഭോഗം സഹായിക്കും. ഉറക്കം സമ്മാനിക്കുന്ന ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുകളും ഇതിനൊപ്പം ഉത്പാദിക്കപ്പെടും. ഇത് നല്ല ഉറക്കത്തിനും ശാന്തതയ്ക്കും കാരണമാകും. 
 
സ്വയംഭോഗം സ്ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്ക് ഉത്തേജനം നല്‍കുകയും രക്തപ്രവാഹം വേഗത്തിലാക്കുകയും ചെയ്യും. ഇതുവഴി പങ്കാളിയുമായുള്ള ലൈംഗികബന്ധം ആനന്ദകരമാകും. ഈ സമയം യോനിയില്‍ കൂടുതല്‍ സ്രവങ്ങള്‍ ഉണ്ടാകുകയും അനാരോഗ്യകരമായ ബാക്ടീരിയകളെ പുറത്തേക്ക് തള്ളുകയും ചെയ്യും. യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ ഇതോടെ ഇല്ലാതാകുകയും ചെയ്യും.
 
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനും ഹൃദയാഘാത്തിനുള്ള പ്രതിരോധമായിട്ടും സ്ത്രീകളിലെ സ്വയംഭോഗം കരുതാം.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം