Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധം കഴിഞ്ഞതിന് ശേഷവും ചിലതൊക്കെ ചെയ്യാനുണ്ട്...

ലൈംഗിക ബന്ധത്തിന് മുൻപ് മാത്രം പോര അത്...

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (15:39 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞ ശേഷം പങ്കാളികള്‍ ചെയ്യുന്ന പൊതുവായ ചില കാര്യങ്ങളുണ്ട്. ഇതിൽ ചിലതെല്ലാം പാകപ്പിഴകൾ കൊണ്ടും വ്യക്തമായ അറിവില്ലയ്മ കൊണ്ടും സംഭവിക്കുന്നതാണ്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം ഉണ്ടായിരിക്കും.
 
സെക്സിന് ശേഷം ഏതൊരാളും ചെയ്യാനിടയുള്ള ചില പിഴവുകളുണ്ട്. അടുത്തതവണയെങ്കിലും പങ്കാളിക്കൊപ്പം സെക്സിലേര്‍പ്പെട്ട് കഴിഞ്ഞാലുടനെ ഇക്കാര്യങ്ങള്‍ ചെയ്യാനായി ശ്രമിക്കരുത്. സെക്സിന് മുൻപ് പങ്കാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പോലെ പ്രാധാന്യമുള്ള ചില കാര്യങ്ങൾ ലൈംഗിക ബന്ധത്തിന് ശേഷവും ചെയ്യേണ്ടതുണ്ട്.
 
ഇല്ലെങ്കിൽ ഇത് സെക്സിന്റെ ആഹ്ലാദം നഷ്ടമാകാന്‍ കാരണമായേക്കും. ലൈംഗിക ബന്ധത്തിനു ശേഷം പെട്ടെന്നുതന്നെ എഴുന്നേറ്റ് പഠനത്തിനോ അല്ലെങ്കില്‍ ജോലിത്തിരക്കുകളിലേയ്ക്കു പോകുന്നതോ അതുമല്ലെങ്കിൽ മറ്റ് പല തിരക്കുകളിലേക്ക് പോകുന്നത് സെക്‌സ് ജീവിതത്തെ യാന്ത്രികമാക്കിയേക്കും. 
 
സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്ന ആളുകളുണ്ട്. ഇതും ഒഴിവാക്കേണ്ട ഒന്നാണ്. സെക്സ് ആസ്വദിക്കേണ്ട വേളയില്‍ മൊബൈല്‍ ഫോണില്‍ മിസ്സ്ഡ് കോളോ മെസ്സേജോ കാത്തിരിക്കുന്നതും ഒഴിവാക്കണം. 
 
സെക്‌സിനു ശേഷം ഏതൊരാളും ബാത്‌റൂമില്‍ പോകാറുണ്ട്. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ശരിയായ കാര്യമല്ല. വൃത്തിയാക്കുന്നതു നല്ലതാണെങ്കിലും പങ്കാളി സെക്സിന്റെ മൂഡിലായിരിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് നല്ലതല്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

ഈ അഞ്ചുലക്ഷണങ്ങള്‍ ഉണ്ടോ, മാംസവും മുട്ടയുമൊക്കെ ധാരാളം കഴിക്കണം

മലദ്വാരത്തില്‍ രക്തക്കറ, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക; മൂലക്കുരുവിന്റെ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

അടുത്ത ലേഖനം