Webdunia - Bharat's app for daily news and videos

Install App

ആകെ ഡിപ്രസ്ഡ് ആണോ? എങ്കിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കോളൂ!

മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു.

തുമ്പി ഏബ്രഹാം
വ്യാഴം, 2 ജനുവരി 2020 (17:19 IST)
ജങ്ക് ഫുഡ് ഉപയോഗം പ്രായമോ ലിംഗ, വര്‍ണ വ്യത്യാസങ്ങളോ ഇല്ലാതെ ആര്‍ക്കും മാനസികപ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുമെന്നു പഠനം. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഫൂഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
 
2005 നും 2015 നും ഇടയില്‍ 2,40,000 പേര്‍ പങ്കെടുത്ത െടലിഫോണ്‍ സര്‍വേ അപഗ്രഥിച്ചാണ് പഠനം നടത്തിയത്. മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാര്‍ ഡിസോര്‍ഡറിനു കാരണമാകുമെന്നും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
 
‘മാനസികാരോഗ്യം ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കും.’ പഠനത്തിനു നേതൃത്വം നല്‍കിയ കലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ സര്‍വകലാശാലയിലെ ഗവേഷകനായ ജിം ഇബാന്റ് പറയുന്നു.
 
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. മാനസികരോഗമുള്ള വ്യക്തികളില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരിലും പൊണ്ണത്തടിയുള്ളവരിലും ഭക്ഷണശീലത്തില്‍ മാറ്റം കൊണ്ടു വരേണ്ടത് ആവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

അടുത്ത ലേഖനം
Show comments