Webdunia - Bharat's app for daily news and videos

Install App

മുലയൂട്ടുന്ന സ്‌ത്രീകള്‍ക്ക് ബ്രാ ധരിക്കാമോ ?; ആശങ്കയ്‌ക്ക് ഉത്തരമായി

മുലയൂട്ടുന്ന സ്‌ത്രീകള്‍ക്ക് ബ്രാ ധരിക്കാമോ ?; ആശങ്കയ്‌ക്ക് ഉത്തരമായി

Webdunia
ബുധന്‍, 9 മെയ് 2018 (16:34 IST)
മുലയൂട്ടുന്ന അമ്മമാര്‍ ബ്രാ ധരിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക പലരിലുമുണ്ട്. പ്രസവശേഷം സ്‌തനങ്ങളുടെ വലുപ്പം കൂടുന്നതും മൂലയൂട്ടുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമാണ് ഈ സംശയത്തിന് കാരണം.

മുലയൂട്ടുന്നതിന് മുമ്പ് സ്തനങ്ങളുടെ വലുപ്പം കൂടിയിരിക്കുകയും മൂലയൂട്ടി കഴിയുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. ഇതിനാല്‍ മാറിന് താങ്ങ് ലഭിക്കുന്നതിനായി ബ്രാ ഉപയോഗിക്കാം. എന്നാല്‍ റെഗുലര്‍ ബ്രാ (അണ്ടര്‍ വയര്‍ ബ്രാ) ഒഴിവാക്കി മെറ്റേര്‍നിറ്റി ബ്രാകളാണ് അണിയേണ്ടത്.

അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കുന്നത് മുലയൂട്ടുന്ന അമ്മമാരില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തീര്‍ക്കും. രക്തയോട്ടത്തെ തടസപ്പെടുത്തുകയും പാലുല്‍പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സ്തനങ്ങളില്‍ വേദന, വീക്കം എന്നിവയ്‌ക്കും അണ്ടര്‍ വയര്‍ ബ്രാ കാരണമാകും.

പ്രസവം കഴിഞ്ഞ് ആറ് മാസംവരെ അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കരുത്. പ്രസവ ശേഷമുള്ള ആദ്യ മാസങ്ങളില്‍ പാലുല്‍പ്പാദനം കൂടുതലായിരിക്കും. ഈ സമയങ്ങളില്‍ അണ്ടര്‍ വയര്‍ ബ്രാ ധരിക്കരുത്. ആറ് മാസത്തിന് ശേഷം കുഞ്ഞിന് വേണ്ട പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും പാലുല്‍പ്പാദനം നടക്കുക.

മുലയൂട്ടുന്ന അമ്മമാരുടെ ശരീരത്തോട് ഇണങ്ങുന്ന വിധമാണ് മെറ്റേര്‍ണിറ്റി ബ്രാകളുടെ നിര്‍മാണം എന്നതാണ് ശ്രദ്ധേയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

അടുത്ത ലേഖനം
Show comments