Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം ശരാശരി എത്ര വെള്ളം കുടിക്കണം?

Webdunia
ശനി, 26 ഫെബ്രുവരി 2022 (20:26 IST)
ദിവസവും നന്നായി വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. നന്നായി വെള്ളം കുടിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ പൊതുവെ കുറവായിരിക്കും. ദാഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ നാം ശ്രദ്ധിക്കണം. ശരീരത്തില്‍ ജലത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ട ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. 
 
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാരാണ്.  സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ വെള്ളം അത്യാവശ്യമാണ്. പുരുഷന്‍മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായിവരുന്നു. 
 
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കുറയ്ക്കാന്‍ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.  
 
വെള്ളത്തിന്റെ അംശം കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മുട്ട, മീന്‍, പഴങ്ങള്‍, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികള്‍ എന്നിവ. ജലാംശം കൂടുതല്‍ അടങ്ങിയ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ? ഗുരുതര

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

അടുത്ത ലേഖനം
Show comments