നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതായിരിക്കണം. അതിലൊന്നാണ് നാരങ്ങാ വെള്ളം. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.
എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ
നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളം.
നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്‍.
കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. പവര്‍ഹൗസ് ആയതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.