Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചക്ക സീസൺ ആരംഭിച്ചു, പക്ഷേ മഴക്കാലത്ത് ചക്ക കഴിക്കാൻ പാടില്ലെന്നത് അറിയാമോ?

ചക്ക സീസൺ ആരംഭിച്ചു, പക്ഷേ മഴക്കാലത്ത് ചക്ക കഴിക്കാൻ പാടില്ലെന്നത് അറിയാമോ?
, വെള്ളി, 17 മെയ് 2019 (17:24 IST)
കേരളത്തില്‍ കാലവര്‍ഷത്തിന് ഇതുവരെ തുടക്കമായിട്ടില്ല. മിക്കയിടങ്ങളിലും ഇപ്പോഴും കനത്ത വെയിൽ തന്നെയാണ്. പക്ഷെ, ചക്ക സീസൺ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ മഴക്കാലത്ത്- കര്‍ക്കിടകത്തില്‍ - ചക്ക കഴിക്കുന്നത് നല്ലതല്ല എന്നാണ് പ്രമാണം.
 
അങ്ങനെയെങ്കിൽ മഴക്കാലത്ത് എന്തൊക്കെയാണ് കഴിക്കാൻ പറ്റുക എന്ന് നോക്കിയാലോ. കടുത്ത ചൂടില്‍ നിന്നും ശീതം തഴയ്ക്കുന്ന മഴക്കാലത്തേക്കുള്ള മാറ്റം അതോടുകൂടി നമ്മുടെ ഭക്ഷണ രീതികളിലും മാറ്റം വരുത്തണമെന്നാണ് പഴമക്കാര്‍ പറയുക. ഭക്ഷണം വേനല്‍ക്കാലത്തെ അപേക്ഷിച്ച് ജലാംശം കുറഞ്ഞതായിരിക്കണം. നന്നായി വേവിക്കുകയും വേണം.
 
മഴക്കാലത്ത് കഴിക്കേണ്ട മാംസം പ്രധാനമായും ആട്ടിന്‍ മാംസമാണ്. കോഴി, മുയല്‍ എന്നിവയും കഴിക്കാം. റാഗിയുടേയും മൈദയുടേയും ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. മധുരവും മിഠായികളും ഒഴിവാക്കണം.  
 
ദിവസേന തേന്‍ കഴിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള ആഹാരം വര്‍ജ്ജിക്കുന്നതും നല്ലതാണ്. പകല്‍ ഉറക്കം ഒഴിവാക്കുകയും കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയും വേണം. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
 
അരിയും ഗോതമ്പുമാണ് ഉപയോഗിക്കാവുന്ന ധാന്യങ്ങള്‍. മാമ്പഴം, മുന്തിരി, ഈന്തപ്പഴം, വാഴപ്പഴം, കൈതച്ചക്ക, മധുരനാരങ്ങ എന്നീ പഴങ്ങളും ചെറുപയര്‍, മുതിര, ഉഴുന്ന് എന്നീ പയറുവര്‍ഗ്ഗങ്ങളും വെണ്ടയ്ക്ക, വഴുതനങ്ങ, ചേന, ചുരയ്ക്ക, സവാള, ചുവന്നുള്ളി, വെളുത്തുള്ളി, അമരയ്ക്ക, പാവയ്ക്ക, പച്ചപ്പയര്‍, കൊത്തമര, ബീന്‍സ് എന്നീ പച്ചക്കറികളും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂർക്കം‌വലിക്ക് കാരണം തലയിണയോ?