Webdunia - Bharat's app for daily news and videos

Install App

ഫാഷനും ഭംഗിയും നോക്കി ചെരുപ്പുവാങ്ങരുത്, പണിയാകും !

Webdunia
വ്യാഴം, 4 ജൂലൈ 2019 (18:04 IST)
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. നാം ഏറ്റവും അധികം സൂക്ഷിക്കേണ്ട അവയവങ്ങളിൽ ഒന്നാണ് കാൽ. 
 
പണ്ടൊക്കെ കാല്‍ വേദന മദ്ധ്യവയസ്കരുടെ പ്രശ്നമായിരുന്നെങ്കില്‍, ഇന്നത് 20കളിലേ സ്ത്രീകളെ അലട്ടിത്തുടങ്ങി. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല്‍ വേദനക്കു കാരണമാണ്. 
 
ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. കാല്‍ വേദനയുള്ളവര്‍ക്കായി മൈക്രോ സെല്ലുലാര്‍ റബ്ബര്‍ കൊണ്ടുനിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഫാഷനും ഭംഗിയും മാത്രം നോക്കി ചെരുപ്പുവാങ്ങരുത്. അതു ധരിക്കുമ്പോള്‍ പാദങ്ങള്‍ക്ക് സുഖകരമാണോ എന്നതാണ് പ്രധാനം.  
 
അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. ഒരു ഡയറ്റീഷ്യനുമായി ചര്‍ച്ച ചെയ്തതിനു ശേഷം തടികുറക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. വാതരോഗങ്ങള്‍ക്ക് യഥാകാലം തന്നെ ചികിത്സ തേടണം. യൂറിക് ആസിഡ് കൂടുതലാകുന്നതുകൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. 
 
പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments