Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജിമ്മിലെ വ്യായാമത്തിന് മുമ്പ് എന്തു കഴിക്കണം ?

ജിമ്മിലെ വ്യായാമത്തിന് മുമ്പ് എന്തു കഴിക്കണം ?
, ശനി, 20 ജൂലൈ 2019 (18:29 IST)
പുതിയ ജീവിതശൈലിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭൂരിഭാഗം പേരിലും കാണുന്നുണ്ട്. അമിതവണ്ണവും കുടവയറുമാണ് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നം. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഇതോടെയാണ് വ്യായാമം ചെയ്യണമെന്നും ജിമ്മില്‍ പോകണമെന്നുമുള്ള ആഗ്രഹം ശക്തമാകുന്നത്.

ജിമ്മില്‍ പോകുന്നവരുടെ ആശങ്കകളിലൊന്നാണ് വ്യായാമത്തിന് മുമ്പ് എന്ത് കഴിക്കണം എന്നത്. ഊർജസ്വലതയോടെ വ്യായാമം ചെയ്യുന്നതിന് വർക്കൗട്ടിനു മുമ്പ് ആഹാരം കഴിക്കുന്നത് നിർബന്ധമാണ്. അത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുകയും അധിക ഊർജം നൽകുകയും ചെയ്യും.

കട്ടി കൂടിയതും കൊഴുപ്പ് അമിതമായി അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വ്യായാമത്തിന് മുമ്പ് ഒഴിവാക്കണം. ഏത്തപ്പഴം, പാല്‍, ആൽമണ്ട് ബട്ടര്‍, ഓട്ട്‌മീൽ, ആപ്പിളും വാൾനട്ടും, ഫ്രൂട്ട് സലാഡ്, മിതമായ തോതില്‍ പഴവര്‍ഗങ്ങള്‍ എന്നിവ ഒരു ടെന്‍‌ഷനുമില്ലാതെ കഴിക്കാം. തവിടുകളയാത്ത ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബ്രഡ് ജാം പുരട്ടി കഴിക്കാം, ഇതോടൊപ്പം പുഴുങ്ങിയ മുട്ടയും ആവാം.

ലഘുഭക്ഷണം കഴിഞ്ഞ് 1-2 മണിക്കൂറിനു ശേഷം ജിമ്മിൽ പോകുന്നതാണ് നല്ലത്. സമൃദ്ധമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ 2-3 മണിക്കൂറിനു ശേഷം മാത്രമേ വ്യായാമം ആരംഭിക്കാവൂ. ക്ഷീണം തോന്നുന്നതും അലസത ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോ... പറയാതെ വയ്യാ, എന്തൊരു രുചി; ‘ബീഫ് വറ്റിച്ചെടുത്ത ഫ്രൈ’ - തയ്യാറാക്കാം ഈസിയായി