Webdunia - Bharat's app for daily news and videos

Install App

ചൂടുകുരുവിനെ ചെറുക്കാൻ ഈ വിദ്യകൾ സഹായിക്കും !

Webdunia
ശനി, 30 മാര്‍ച്ച് 2019 (19:53 IST)
വേനൽക്കാലത്ത് ആളുകൾ ഏറെ നേരീടുന്ന ഒരു പ്രശ്നമാണ് ചൂട് കുരു. ചർമത്തിലെ വിയപ്പ് ഗ്രന്ധികൾക്ക് തടസം വന്ന് വിയർപ്പ് പുറം തള്ളാൻ കഴിയാതെ വരുന്നതാണ് ചൂടു കുരുക്കൾ ഉണ്ടാകാൻ കാരണം. ചൂടുകുരുവിന് മുകളിൽ പൌഡർ വിതറുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയെ ഉള്ളു.  
 
ചൂടുകാലത്തെ നമ്മുടെ ദിനചര്യയിൽ ഒന്ന് ശ്രദ്ധിച്ചാൽ ചൂടുകുരുവിനെ ചെറുക്കാൻ സാധിക്കും. നമ്മായി വെള്ളം കുടിക്കുകയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ട കാര്യം. ചൂടുകാലത്ത് ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഇത് ചൂട് കുരു ചെറുക്കുന്നതിനും ശരീര താപനില കുറക്കുന്നതിനും സഹായിക്കും. ഓട്സ് പൊടി ചേർത്ത വെള്ളത്തിൽ കുളിക്കുന്നതും ചൂടുകുരു ചെറുക്കാൻ സഹായിക്കും. 
 
ചർമ്മത്തെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കഴുത്ത്, നെഞ്ച്, പിന്‍ഭാഗം, അരഭാഗം, നാഭിഭാഗം എന്നിവിടങ്ങളിലാണ് ചൂടുകുരു കൂടുതലായും വരിക. ഈയിടങ്ങളിലെ വൃത്തി ഉറപ്പു വരുത്തുക. ചൂടുകുരു വന്ന ഇടങ്ങളിൽ ഒരിക്കലും ചൊറിയാതിരിക്കുക. ഈ ഭാഗത്ത് ചൊറിയുന്നതോടെ അണുക്കൾ ചർമ്മത്തിന്റെ ഉള്ളിലെ ലെയറുകളിലേക്ക് പടരും.
 
ചൂടുകുരുവിനെ ചെറുക്കുന്നതിനായി വസ്ത്ര ധാരണത്തിലും ശ്രദ്ധ വേണം. അയഞ്ഞ, കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. ചൂടുകുരു വന്ന ഭാഗത്ത് തേങ്ങാപാൽ തേച്ചു പിടിപ്പിച്ച ശേഷം അൽ‌പനേരം കഴിഞ്ഞ് കഴുകി കളയുന്നത് ചൂടു കുരു കുറയാൻ സാഹായിക്കും. കറ്റാർ വാഴ്യുടെ ജെല്ല് ചൂടുകുരു ഉള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിച്ച ശേഷം അൽ‌പനേരം കഴിഞ്ഞ് കഴുക് കളയുന്നതും ഗുണം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments