Webdunia - Bharat's app for daily news and videos

Install App

വ്യായാമം നിന്നു പോയോ ?; തിരികെ എത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി!

വ്യായാമം നിന്നു പോയോ ?; തിരികെ എത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി!

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (11:58 IST)
പുതിയ ജീവിത സാഹചര്യത്തില്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത് സാധാരണമാണ്. ജീവിത ശൈലി രോഗങ്ങളാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. ഭക്ഷണക്രമമാണ് ഇതിന് കാരണമായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ജങ്ക് ഫുഡിന്റെയും ഫാസ്‌റ്റ് ഫുഡിന്റെ അമിതമായ ഉപയോഗവും ഇരുന്നുള്ള ജോലിയുമാണ് പലര്‍ക്കും പൊണ്ണത്തടിയും കുടവയറും സമ്മാനിക്കുന്നത്. ഇതോടെ സ്വാഭാവിക ജീവിതം നയിക്കാന്‍ കഴിയാതെ വരുന്നതോടെയാണ് ജിമ്മില്‍ പോകണമെന്നും വ്യായാമം ചെയ്യണമെന്നുമുള്ള ആഗ്രഹങ്ങള്‍ ഉണ്ടാകുന്നത്.

സ്‌ത്രീകളും പുരുഷന്മാരും ഇന്ന് ജിമ്മില്‍ പോകാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ ഒരു ഇടവേളയ്‌ക്ക് ശേഷം വ്യായമം ആരംഭിക്കാന്‍ പലരും മടിക്കാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യായാമ ശീലത്തിലേക്ക് തിരിച്ചെത്താന്‍ കഴിയും.

വ്യായാമത്തിൽ നിന്ന് വിട്ടുനിന്ന ശേഷം പുന:രാരംഭിക്കുന്ന ഉടൻ കഠിനമായ വ്യായാമം ചെയ്യരുത്. പതിയെ നടക്കുന്നതോ ഓടുന്നതോ ആകും ഉത്തമം. വ്യായാമത്തിനുള്ള സമയം നിങ്ങൾ ശ്രദ്ധാപൂർവം നിശ്ചയിക്കണം. വെളുപ്പിനെയോ അല്ലെങ്കിൽ ഓഫീസ് സമയത്തിനു ശേഷം വൈകുന്നേരമോ വേണം വ്യായാമത്തിനായി തെരഞ്ഞെടുക്കേണ്ടത്.

ഏതു സമയത്ത് വ്യായാമം ചെയ്യണമെന്ന് തീരുമാനിക്കുകയും ഓഫീസ് സമയം അതിന് അനുസരിച്ച് ക്രമീകരിക്കുകയും വേണം. ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ആഹാരങ്ങളും പഴ വര്‍ഗങ്ങളും ശീലമാക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments