Webdunia - Bharat's app for daily news and videos

Install App

കയ്പ്പാണെന്ന് കരുതി ഒഴിവാക്കണ്ട, കാര്യത്തിൽ ഇവൻ കേമനാണ്!

പാവയ്ക്കാ ജ്യൂസ് കുടിക്കുന്നോ?

Webdunia
വെള്ളി, 25 മെയ് 2018 (15:23 IST)
കയ്‌പ്പയ്‌ക്ക എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും കയ്ക്കും. കയ്പ്പുള്ളതിനാൽ പാവയ്‌ക്ക പലര്‍ക്കും ഇഷ്ടമല്ല. സ്വാദിൽ മാത്രമേ ഈ പ്രശ്നമുള്ളു. ഗുണത്തിൽ ഇവൻ കേമനാണ്. കയ്പ്പുള്ളതിനാൽ കഴിക്കാൻ പലർക്കും മടിയാണ്, ഇതിനാൽ തന്നെ പാവയ്ക്കയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും പലർക്കും അറിയില്ല. 
 
ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌. ഇത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇതിനുണ്ട് അവ എന്തൊക്കെയെന്ന് പരിശോധിച്ചാലോ?
 
ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക. ഒരു ഗ്ലാസ്സ്‌ പാവയ്‌ക്ക ജ്യൂസ്‌ ദിവസം കുടിക്കുന്നത്‌ കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ പാവയ്ക്കയുടെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത്‌ സഹായിക്കും.
 
പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്കനീര്‌. അതുപോലെ പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്‌തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ ഉത്തമമാണ്. പാവയ്ക്കാ നീരില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രക്രിയ എളുപ്പമാക്കും.
 
വൃക്കയിലെ കല്ല്‌ ഭേദമാക്കാനും പാവയ്ക്ക് ഏറെ ഉത്തമമാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത്‌ തടായാന്‍ പാവയ്‌ക്കയ്‌ക്ക്‌ കഴിയും. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി ശരീരഭരം കുറയ്ക്കാനും പാവയ്ക്ക സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments