പച്ചമുളക് ഏതൊരു വീട്ടിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പച്ച മുളക്. പച്ച മുളകിടാതെ നമുക്ക് കറികൾ ഇല്ല എന്നു തന്നെ പറയാം. മലയാളികളുടെ മാത്രമല്ല മുഴുവൻ ഇന്ത്യക്കാരുടെയും ആഹാര രീതിയിൽ പച്ചമുളകിന് വലിയ സ്ഥനമാണുള്ളത്. ഏറെ ആരോഗ ഗുണങ്ങളുള്ളവയാണ് പച്ചമുളകുകൾ എന്നതിനാലാണ് ഇത് നമ്മുടെ ആഹര രീതിയിൽ ഉൾപ്പെടുത്താൻ കാരണം.
ജീവകങ്ങളുടെ കലവറയാണ് പച്ചമുളകുകൾ. എന്നുമാത്രമല്ല ഇതിൽ കലോറിയൊന്നും അടങ്ങിയിട്ടില്ല. ദഹന പ്രകൃയയെ ഇത് വേഗത്തിലാക്കും. മുളക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ക്യാൻസറിനെ പോലും തടയാനാകും എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചൂട് കൂടുതലായ മുളക് ഉള്ളിൽ ചെല്ലുന്നതോടെ ശരീരം തണുപ്പിക്കാനുള്ള ഹോർമോണുകൾ ഉല്പാതിപ്പിക്കും. ഇതോടെ ശരീരത്തെ തണുപ്പിക്കനുമാകും വൈറ്റമിൻ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് പച്ചമുലക് അത്യുത്തമമാണ്.