ഭക്ഷണക്രമവും ജീവിതശൈലിയും മാറിയതോടെ ഇന്ന് വര്‍ദ്ധിച്ച തോതില്‍ കാണുന്ന ഒന്നാണ് ഫാറ്റി ലിവർ. പുരുഷന്മാരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണുന്നത്. ഭക്ഷണക്രമമാണ് ഫാറ്റി ലിവറിന് കാരണമാകുന്ന പ്രധാന പ്രശ്‌നം.
പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ജങ്ക് ഫുഡ്, ബോട്ടിലുകളില്‍ ലഭിക്കുന്ന പാനിയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയാണ് ഫാറ്റി ലിവറിന് പ്രധാനമായും കാരണമാകുന്ന ഭക്ഷണങ്ങള്‍.
ഭക്ഷണക്രമത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫാറ്റി ലിവര്‍ ഒഴിവാക്കാന്‍ സാധിക്കും. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതില്‍ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം അപകടകരമാണ്.
ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ഫാറ്റി ലിവർ രോഗമുള്ളവര്‍ മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്.
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.