സംസ്ഥാനത്ത് നിപ ഭീതി വീണ്ടും സജീവമാവുകയാണ്. പനി ബാധിച്ച ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപയുള്ളതായി സംശയിക്കുന്നു എന്ന് തിങ്കളാഴ്ച് രാവിലെ ആരോഗ്യ മന്ത്രി കെ കെ ശൈലജ വെളിപ്പെടുത്തുകയായിരുന്നു, ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം നിപ്പയെന്ന് സൂചൻ നൽകുന്നു എന്നും പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
രോഗിയുമായി അടുത്തിടപഴകിയ 86 പേരെ പരിശോധിച്ച് രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. കൊഴിക്കോടുണ്ടായ നിപ്പ ബാധ സംസ്ഥാനത്തെ ഭീതി ജനകമായ അന്തരീക്ഷത്തിലേക്ക് എത്തിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നത് ഒരാളിലാണെങ്കിലും ഗുരുത്രമായ സ്ഥിതിവിശേഷം പ്രദേശത്തുണ്ടാവും. ഇത് ചെറുക്കുന്നതിനായുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു.
കോഴിക്കോട് നിപ്പാ ബാധക്ക് കാരണമായത് പഴം തിനി വവ്വാലുകൾ ആണെന്ന് പ്രത്യേക ആരോഗ്യ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ കോഴിക്കോട്ട് വൈറസ് ബാധ കെട്ടടങ്ങി ഒരു വർഷത്തിന് ശേഷം സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. നിപ്പയുടെ വൈറസിന്റെ ഉറവിടം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടോ എന്ന സംശയം ഇതിലൂടെ ആളുകൾക്ക് ഉണ്ടാവുകയാണ്.
നിപ്പയെന്ന് സ്ഥിരീകരണം വന്നിട്ടില്ലെങ്കിൽകൂടിയും ജനങ്ങൾ വളരെ അധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. അത് പ്രാദേശികമായി മാത്രമല്ല. സംസ്ഥാനമൊട്ടാകെ ഈ ജഗ്രത അത്യാവശ്യമണ് ഒരുപക്ഷേ നിപ്പ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും ഉണ്ടായിട്ടണ്ടെങ്കിൽ അത് പല മാർഗത്തിൽ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലേക്കും സഞ്ചരിച്ചിരിക്കാം. ഈ സാധ്യത മുന്നിൽ കണ്ട്. ആരോഗ്യ വകുപ്പ് തൃശൂർ കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസോലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.