Webdunia - Bharat's app for daily news and videos

Install App

Food Poison: കൊടും വില്ലനാകുന്ന മയോണൈസ്; കേരളത്തില്‍ കൈകാര്യം ചെയ്യുന്നത് അശ്രദ്ധയോടെ !

ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക

Webdunia
ശനി, 7 ജനുവരി 2023 (10:07 IST)
Food Poison: ഷവര്‍മ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് കൂടുതല്‍ രുചി പകരുന്ന ഘടകമാണ് അതിനൊപ്പം ലഭിക്കുന്ന മയോണൈസ്. എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം മയോണൈസ് തയ്യാറാക്കാന്‍. മയോണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. 
 
ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. പൊതുവെ വീടുകളില്‍ പോലും പച്ചമുട്ടയിലാണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയല്ല. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. പച്ചമുട്ട ആരോഗ്യത്തിനു ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് മയോണൈസ് ഉണ്ടാക്കാനുള്ള മുട്ട പാസ്ചറൈസ് ചെയ്യണം. ചെറിയ തോതിലെങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാന്‍. 
 
കേരളത്തിലെ ഹോട്ടലുകളില്‍ പൊതുവെ മയോണൈസ് ഒന്നിലധികം ദിവസങ്ങളില്‍ സൂക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് ശരിയായ രീതിയല്ല. മയോണൈസ് ഓരോ ദിവസവും മാറ്റി കൊണ്ടിരിക്കണം. ഒന്നിലധികം ദിവസം മയോണൈസ് സൂക്ഷിക്കരുത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments