Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹോ... പറയാതെ വയ്യാ, എന്തൊരു രുചി; ‘ബീഫ് വറ്റിച്ചെടുത്ത ഫ്രൈ’ - തയ്യാറാക്കാം ഈസിയായി

ഹോ... പറയാതെ വയ്യാ, എന്തൊരു രുചി; ‘ബീഫ് വറ്റിച്ചെടുത്ത ഫ്രൈ’ - തയ്യാറാക്കാം ഈസിയായി
, ശനി, 20 ജൂലൈ 2019 (16:22 IST)
ബീഫ് വിഭവങ്ങള്‍ ഇഷ്‌ടപ്പെടുന്നവര്‍ പോലും വീട്ടില്‍ തയ്യാറാക്കാന്‍ മടിക്കുന്ന ഒന്നാണ് ബീഫ് വറ്റിച്ചെടുത്ത ഫ്രൈ. ഉണ്ടാക്കുമ്പോള്‍ എന്തെങ്കിലും പിഴവ് സംഭവിക്കുമോ എന്ന ആശങ്കയാണ് ഈ മടിക്ക് കാരണം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.

ഊണിനൊപ്പവും അപ്പം, ബ്രഡ്, പെറോട്ട എന്നിവയ്‌ക്കൊപ്പവും കഴിക്കാന്‍ കഴിയുന്ന രുചികരമായ ഒന്നാണ് ബീഫ് വറ്റിച്ചെടുത്ത ഫ്രൈ. എങ്ങനെയാണ് ഇത് പാകം ചെയ്യുന്നത് എന്ന് നോക്കാം.

ഇറച്ചി (ചെറിയ കഷണങ്ങളാക്കിയത്) – ഒരു കിലോ
ഉരുളക്കിഴങ്ങ് (ചെറിയ കഷണങ്ങളാക്കിയത്) – 2 എണ്ണം
വെളുത്തുളളിയല്ലി (നീളത്തിൽ അരിഞ്ഞത്) – ഒരു സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
കുരുമുളക് പൊടി – കാൽ ടീസ്പൂൺ
ചുവന്നുള്ളി (നീളത്തിലരിഞ്ഞത്) - രണ്ടു സ്പൂൺ
ഇഞ്ചി (നീളത്തിലരിഞ്ഞത്) - ഒരു ഡിസേർട്ട് സ്പൂൺ
പെരും ജീരകം – അര ടീസ്പൂൺ
കറുവാപ്പട്ട – 2 എണ്ണം
ഗ്രാമ്പു – 4 എണ്ണം
മുളകുപൊടി – ഒരു സ്പൂൺ
മല്ലിപൊടി – ഒരു സ്പൂൺ
വിന്നാഗിരി – ഒരു സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
നാരങ്ങ ഒന്ന്

ചെറിയ കഷണങ്ങളാക്കിയ ഇറച്ചി നന്നായി കഴുകിയെടുത്ത ശേഷം വെള്ളം വറ്റാന്‍ ഒരു അരിപ്പ പാത്രത്തില്‍ വെക്കുക. ഈ സമയം, ഒരുക്കിവച്ചിരുന്ന മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, മുളകപൊടി, കുരുമുളക് പൊടി, കറുവാപ്പട്ട, പെരും ജീരകം, വെളുത്തുള്ളി എന്നിവ മിക്‍സിയിലിട്ട് കുറച്ച് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. പേസ്‌റ്റ് രൂപത്തില്‍ ലഭിക്കുന്ന പോലെ അരച്ചെടുക്കണം. വെള്ളം അധികമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഈ അരപ്പ് വൃത്തിയാക്കി വച്ചിരിക്കുന്ന ഇറച്ചിയിലേക്ക് ഇട്ടു ഇളക്കുക. ഇതിലേക്ക് ഉപ്പ്, അരിഞ്ഞെടുത്ത ഇഞ്ചി, വിനാഗിരി, മുക്കാല്‍ കപ്പ് വെള്ളം എന്നിവ ഒഴിച്ച് കൈ ഉപയോഗിച്ച് ഇളക്കണം. മാംസത്തില്‍ മസാല നന്നായി പിടിക്കുന്ന രീതിയിലാകണം ഈ പ്രവര്‍ത്തി.

പരന്ന ഒരു വലിയ പാൻ അടുപ്പത്ത് വെച്ച് ചെറു തീ കൊടുക്കുക. ഈ പാനിലേക്ക് ഒരുക്കിവച്ച മാസല കലര്‍ന്ന ഇറച്ചി ഇടണം. തുടര്‍ന്ന് പരന്ന അടപ്പ് ഉപയോഗിച്ച് പാന്‍ മൂടി വെക്കുക. ഈ അടപ്പിന് മുകളില്‍ അൽപം വെള്ളമൊഴിക്കണം. അടപ്പിലെ വെള്ളം വറ്റുന്നത് അനുസരിച്ച് ഇറച്ചിയും വേകും.

അടപ്പിലെ വെള്ളം വറ്റിത്തുടങ്ങുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കക്ഷണങ്ങൾ വെന്തുകൊണ്ടിരിക്കുന്ന  ബീഫിലേക്ക് ഇട്ട് നന്നായി ഇളക്കുക. ഇറച്ചി വേകുന്നതുവരെ അടുപ്പില്‍ വെക്കണം. ഈ സമയം ഉപ്പിന്റെ തോത് പരിശോധിക്കാം.

മാംസം വെന്തുവെന്ന് വ്യക്തമായാല്‍ മറ്റൊരു പാത്രത്തിൽ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റി നല്ല ചുവക്കെ മൂക്കുമ്പോൾ ഇറച്ചി കുടഞ്ഞിട്ടുമൂപ്പിക്കുക. അരപ്പു മൂത്ത് ഇറച്ചിയിൽ പൊതിഞ്ഞു കഴിയുമ്പോൾ അടുപ്പത്ത് നിന്നു വാങ്ങുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർക്കിടക മാസം ആയുർവേദ ചികിത്സയ്ക്ക് ഉത്തമം?