Webdunia - Bharat's app for daily news and videos

Install App

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ഗുണമോ ദോഷമോ?

Webdunia
വ്യാഴം, 21 ജൂലൈ 2022 (13:05 IST)
Drinking water while fooding: മനുഷ്യശരീരത്തില്‍ വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചൂട് കാലത്ത് മൂന്ന് മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. വെള്ളം എത്ര കുടിച്ചാലും അത് ആരോഗ്യത്തിനു ഗുണം മാത്രമേ ചെയ്യൂ. അതേസമയം, ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ ദോഷമാണോ? 
 
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷം വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിച്ചതുകൊണ്ട് അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല.

ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അത് ദഹനപ്രക്രിയയെ ബാധിക്കും, ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കും, വണ്ണം കൂടാന്‍ കാരണമാകും തുടങ്ങിയ തെറ്റിദ്ധാരണകള്‍ മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവും നിങ്ങളുടെ ആരോഗ്യത്തിനു സംഭവിക്കുന്നില്ലെന്ന് സാരം!
 
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാലും അത് ദഹനത്തെ മന്ദഗതിയിലാക്കില്ല. ഇടയ്ക്ക് വെള്ളം കുടിച്ചാല്‍ ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ അളവ് കുറയാന്‍ അത് കാരണമാകുമെന്ന ചിന്ത യാതൊരു ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലല്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകുമെന്ന പ്രചാരവും തെറ്റാണ്. അതേസമയം, ഭക്ഷണത്തിനിടെ പാല്‍, ജ്യൂസ്, കോള പോലെയുള്ള ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമായേക്കും. അതുകൊണ്ട് ഭക്ഷണത്തിനിടെ സാധാരണ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

അടുത്ത ലേഖനം
Show comments