Webdunia - Bharat's app for daily news and videos

Install App

ചെവിയില്‍ ബഡ്‌സിടരുത് ! ചെവിക്കായത്തെ ബാധിക്കും

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (14:40 IST)
ചെവി വൃത്തിയാക്കാന്‍ ദിവസവും കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കുന്നവര്‍ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ബഡ്‌സ് ഒട്ടും സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സ്ഥിരം ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിയെ ഗുരുതരമായി ബാധിക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെവിക്കുള്ളില്‍ ബഡ്‌സ് ഉപയോഗിച്ചാല്‍ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകും. ഇത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകാം. ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്. ബഡ്‌സ് അശ്രദ്ധമായി ഇട്ടാല്‍ പുറംതൊലിക്ക് കേടുപറ്റാന്‍ സാധ്യതയുണ്ട്. ബഡ്‌സ് ചെവിക്കുള്ളിലേക്ക് നന്നായി തിരുകികയറ്റുന്ന പ്രവണത ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാരം. ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ കാണിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments