Webdunia - Bharat's app for daily news and videos

Install App

ക്യാരറ്റ് ചിലപ്പോൾ വില്ലനാകും, ഇക്കാര്യങ്ങൾ അറിയു !

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (15:17 IST)
ക്യാരറ്റ് ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കമാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ എന്തിനും ഒരു നെഗറ്റീവ് സൈഡ് ഉണ്ടെന്ന് എല്ലാവരും കേട്ടുകാണും. അതുപോലെ തന്നെയാണ് ക്യാരറ്റും. അമിതമായാൽ ക്യാരറ്റും വില്ലൻ തന്നെയാണ്. 
 
ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ക്യാരറ്റില്‍ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം അമിതമായാൽ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ക്യാരറ്റിന് നിറം നല്‍കുന്ന കരോട്ടിനും ആന്റിഓക്‌സിഡന്റുകളുമാണ് ഇതിനെ കൂടുതല്‍ ഗുണമുള്ളതാക്കുന്നത്. എന്നാൽ പച്ച ക്യാരറ്റ് കഴിക്കുന്നതിലൂടെ രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്‌നം. 
 
കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉറക്കമില്ലായ്മ, ആശങ്ക എന്നിവയ്ക്കും കാരണമാകാം. ഒപ്പം കാരറ്റിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായതിനാല്‍ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് ഗുണത്തേക്കാള്‍ ദോഷഫലങ്ങളാകും നൽകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments