Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ഭീതി; കോഴിയിറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (20:52 IST)
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കുട്ടനാട്ടില്‍ പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ ആയിരക്കണക്കിന് താറാവുകളാണ് തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത്. ആലപ്പുഴ ജില്ലയിലെ 11പഞ്ചായത്തുകളില്‍ നിന്ന് വളര്‍ത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഉണ്ട്. പരിശോധനാഫലം വൈകിയതാണ് രോഗവ്യാപനം കൂടാന്‍ കാരണമായത്. നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്നുകര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ചത്തത്. 
 
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോഴിയിറച്ചിയും മുട്ടയും ശരിയായി തയ്യാറാക്കി വേവിക്കണം. നന്നായി വേവിച്ച് കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വൈറസ് ചൂടേറ്റാല്‍ നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്. മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

നിങ്ങളുടെ മുറി പെയിൻ്റ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുടി കളർ ചെയ്യാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ചില കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണം

നിങ്ങള്‍ക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments