Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വ്യായാമം ചെയ്‌തിട്ടും വയര്‍ ചാടുന്നുണ്ടെങ്കില്‍ കാരണം മറ്റൊന്ന്!

വ്യായാമം ചെയ്‌തിട്ടും വയര്‍ ചാടുന്നുണ്ടെങ്കില്‍ കാരണം മറ്റൊന്ന്!
, ശനി, 3 ഓഗസ്റ്റ് 2019 (20:14 IST)
ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയിട്ടും വ്യായാമം പതിവാക്കിയിട്ടും അമിതവണ്ണവും കുടവയറും കുറയുന്നില്ലെന്ന പരാതി പലരിലുമുണ്ട്. ഇക്കൂട്ടത്തില്‍ സ്‌ത്രീകളും കുട്ടികളുമുണ്ട്. ബെല്ലി ഫാറ്റ് ശാരീരികവും മാനസികവുമായി മൂഡ് നശിപ്പിക്കുന്ന ഒന്നാണ്.

വ്യായാമം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയുള്ളവര്‍ ഡോക്‍ടറെ സമീപിച്ച് ചികിത്സ തേടുകയാണ് ആവശ്യം. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമാണ് പലപ്പോഴും ബെല്ലി ഫാറ്റിന് കാരണമാകുന്നത്.

സ്‌ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്. ആര്‍ത്തവവിരാമം അടുക്കുന്തോറുമുള്ള മൂഡ്‌ സ്വിങ്സും വിഷാദവും ശരീരത്തെ ബാധിക്കും. ഇതോടെ ഹോര്‍മോണ്‍ അസന്തുലനം സംഭവിക്കും. ഈസ്ട്രജന്‍ ഹോർമോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും തിരിച്ചടിയാകും.

ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമാണ് രാത്രി ഉറക്കം വരാത്ത അവസ്ഥ. കോർട്ടിസോൾ അളവ് കൂടുന്നത് തൈറോയ്ഡ് അളവില്‍ മാറ്റം വരുത്തും. ഇതും ഭാരം കൂട്ടും. സ്ട്രെസ് കൂടുമ്പോള്‍ കൂടുതല്‍ അളവില്‍ ആഹാരം കഴിക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. ഇതും കാര്യങ്ങള്‍ കുഴപ്പത്തിലാക്കും.

ലൈഫ് സ്റ്റൈല്‍ മാറ്റങ്ങള്‍ തന്നെയാണ് സ്ട്രെസ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. നല്ല ഉറക്കം, പോഷക സമ്പന്നമായ ആഹാരം, ദിവസവുമുള്ള വ്യായാമം. ഇത്രയും ചെയ്‌താല്‍തന്നെ ഒരുപരിധി വരെ ഹോര്‍മോണ്‍ വ്യതിയാനത്തെ തടയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുകവലി നിര്‍ത്താന്‍ എന്താണ് മാര്‍ഗം ?; ഈ ആ‍ശങ്കയ്‌ക്ക് ആയുസില്ല!