പതിവായി വ്യായാമം ചെയ്യുന്നവര്‍ പ്രോട്ടീന്‍ ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജവും കരുത്തും ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗം ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങളെല്ലാം തെളിയിച്ചിരിക്കുന്നത്.
വ്യായാമം ചെയ്യുന്നവര്‍ക്ക് സാധാരണം ഒരു വ്യക്തിക്ക് ലഭിക്കുന്നതിലും 25-30 ഗ്രാം പ്രോട്ടീന്‍ അധികം ആവശ്യമാണ്. ഈ കുറവ് നികത്താനാണ് പ്രോട്ടീന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, സ്‌റ്റിറോയ്‌ഡ് അമിതമായി അടങ്ങിയതാണ് ഭൂരിഭാഗം പ്രോട്ടീന്‍ പൗഡറുകളും.
സ്‌റ്റിറോയ്‌ഡ് അടങ്ങിയ പ്രോട്ടീന്‍ പൗഡറുകള്‍ കഴിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന സംശയം ഭൂരിഭാഗം പേരിലുമുണ്ട്. കിഡ്നി ലിവർ തകരാറിലാകുന്നതിനൊപ്പം ബ്ലഡ് പ്രഷർ, ഹാർട്ട് അറ്റാക്ക്, എല്ലുകളുടെ ബലക്ഷയം തുടങ്ങിയ വലിയ പ്രശ്‌നങ്ങളും ഉണ്ടാകാം.
പുരുഷന്മാരിൽ വൃഷ്ണത്തിലാണ് ടെസ്റ്റോസ്റ്റിറോൺ പ്രധാനമായും നിർമിക്കപ്പെടുന്നത്. വൃഷ്ണത്തിൽ ആവശ്യത്തിനു ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിച്ചാലേ ബീജങ്ങളുടെ നിർമ്മാണം നടക്കൂ. പുറത്തുനിന്ന് കുത്തിവെച്ചും മറ്റും നൽകുന്ന ടെസ്റ്റോസ്റ്റിറോണ് (സ്റ്റിറോയ്ഡ്) വൃഷ്ണത്തിന്റെ അകത്ത് കടക്കാൻ സാധിക്കാത്തതുകൊണ്ട് അത്തരത്തിൽ ബീജകോശങ്ങളുടെ നിർമ്മാണം നടക്കുകയില്ല.
ശരീരത്തിൽ ഉള്ള ടെസ്റ്റോസ്റ്റിറോണിനെ തടയുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോൾ വൃഷണങ്ങളിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണിന്റെ നിർമ്മാണം കുറയുകയും അവയിൽ ബീജങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും.