വാഴപ്പിണ്ടി ശീലമാക്കിയാല്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും
വാഴപ്പിണ്ടി ശീലമാക്കിയാല്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും
ഇന്നത്തെ മാറിയ ഭക്ഷണക്രമത്തില്‍ പലതരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമാണ് വാഴപ്പിണ്ടി. കൃത്യമായ ഇടവേളകളില്‍ വാഴപ്പിണ്ടി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യവും ഉന്മേഷവും നേടുന്നതിനും രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുകയും ചെയ്യും.
വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഭൂരിഭാഗം പേര്‍ക്കുമറിയില്ല. നാരുകളുടെ വൻശേഖരമാണ് വാഴപ്പിണ്ടിയിലുള്ളത്. മൂത്രാശയത്തിലെ കല്ല്, ഭാരം കുറയ്‌ക്കാന്‍, ഹൈപ്പര്‍ അസിഡിറ്റി, മലബന്ധം, മൂത്രനാളിയിലെ അണുബാധ, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ക്ക് ശമിപ്പിക്കാന്‍ വാഴപ്പിണ്ടി കഴിക്കുന്നത് സഹായിക്കും.
ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രോഗികളൾക്കും പ്രായമായവരിലും ദഹനപ്രക്രിയ സുഗമമാക്കാനും ആതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായി ഉപയോഗിക്കാവുന്നതാണ്. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരമാകും.