Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ എന്താണ് കുഴപ്പം ?; കഴിക്കേണ്ടത് എന്തൊക്കെ ?

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ എന്താണ് കുഴപ്പം ?; കഴിക്കേണ്ടത് എന്തൊക്കെ ?

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ എന്താണ് കുഴപ്പം ?; കഴിക്കേണ്ടത് എന്തൊക്കെ ?
, ചൊവ്വ, 22 മെയ് 2018 (18:41 IST)
വൈകി എഴുന്നേല്‍ക്കുകയും അതുവഴി പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. കൌമാരക്കാരിലാണ് ഈ ശീലം കൂടുതലായി കാണുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ട്. ഇവരില്‍ കൂടുതലായി കാണുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരക്കാരില്‍ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലായി കാണപ്പെടും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹോർമോൺ വ്യതിയാനത്തിനും സിർക്കാഡിയൻ റിഥത്തിൽ മാറ്റം വരാനും കാരണമാകും. ക്ഷീണത്തിനൊപ്പം ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന അവസ്ഥയ്‌ക്കും ഇത് കാരണമാകും.
മാനസികാവസ്ഥ, ശ്രദ്ധയില്ലായ്‌മ, ഭക്ഷണക്രമത്തിലെ പാളിച്ചകള്‍ എന്നിവ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.

പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുമെന്നതിനാല്‍, അത് മറ്റു സമയത്തെ ഭക്ഷണങ്ങളെക്കാള്‍ വൈറ്റമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരിക്കും. ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അതിരോസ്‌ക്ലീറോസിസ്, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കൂടുതലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പയ്‌ക്കൊപ്പം ഡെങ്കിയും; അറിയാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ