Webdunia - Bharat's app for daily news and videos

Install App

മഴക്കാലത്ത് ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (16:22 IST)
മഴക്കാലമെന്നാല്‍ ഒരുപാട് രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള കാലം എന്ന് കൂടി അര്‍ത്ഥമുണ്ട്. വിവിധ തരം പനികള്‍ മുതല്‍ ഛര്‍ദിയും വയറിളക്കവും വരെ മഴക്കാലത്ത് സാധാരണമാണ്. മഴക്കാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മഴക്കാലത്ത് പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 
 
മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ല. കഫക്കെട്ട്, ചുമ എന്നിവയ്‌ക്കെല്ലാം തൈര് കാരണമായേക്കാം. ആസ്മ, സൈനസ് എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മഴക്കാലത്ത് തൈര് ഒഴിവാക്കണം. 
 
മഴക്കാലത്ത് അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ കൂണ്‍ കഴിക്കരുത്. മഴക്കാലത്ത് കൂണില്‍ ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലാണ്. 
 
തെരുവ് ഭക്ഷണമായ ചാട്ട്, ബേല്‍ പൂരി, പാനീ പൂരി എന്നിവ മഴക്കാലത്ത് ഒഴിവാക്കണം. മോശം വെള്ളം ഉപയോഗിച്ച് ഇവ പാകം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 
കടല്‍ മത്സ്യങ്ങള്‍ മഴക്കാലത്ത് അമിതമായി കഴിക്കരുത്. മഴക്കാലം അവയുടെ പ്രജനന കാലഘട്ടമാണ്. ചിക്കന്‍, മട്ടണ്‍, ബീഫ് തുടങ്ങിയ നോണ്‍ വെജ് വിഭവങ്ങളും മഴക്കാലത്ത് അധികം കഴിക്കരുത്. ഇവ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
മഴക്കാലത്ത് പച്ചക്കറികള്‍ നന്നായി വേവിച്ച് കഴിക്കണം. മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments