ലോകവ്യാപകമായി പുകവലി ശീലം ആളുകളില്‍ വര്‍ധിച്ചുവരുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പുകവലി വരുത്തുന്നത്. ഹൃദയം, ശ്വാസകോശം മുതലായ പ്രധാന അവയവങ്ങളെയെല്ലാം ഇത് ദോഷമായി ബാധിക്കും. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുകവലിശീലം ഒഴിവാക്കാന്‍ സഹായിക്കും. അതിലൊന്നാണ് പാല്‍. പാലോ തൈരോ കുടിക്കുന്നത് സിഗരറ്റിന്റെ ടേസ്റ്റിനെ മോശമാക്കുന്നു.
പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുന്നതും മാംസാഹാരം ഒഴിവാക്കുന്നതും പുകവലി നിര്‍ത്താന്‍ ശരീരത്തെ പ്രാപ്തമാക്കും. ചുക്കുകാപ്പി കുടിക്കുന്നതും നിറയെ വെള്ളവും പഴ ജ്യൂസും കുടിക്കുന്നതും നല്ലതാണ്. കൂടാതെ ഗമ്മും മിന്റും ചവയ്ക്കുന്നതും നല്ലതാണ്.