Webdunia - Bharat's app for daily news and videos

Install App

അറിഞ്ഞോളൂ... പ്രാതല്‍ ഒഴിവാക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും ?

കഴിക്കാതിരുന്നാല്‍ തടിവയ്ക്കുമോ?

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (13:02 IST)
ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രാതല്‍ ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അറിഞ്ഞോളൂ... പ്രാതല്‍ ഒഴിവാക്കുനത് ഭാവിയില്‍ പൊണ്ണത്തടിയ്ക്ക് കാരണമായേക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പ്രാതല്‍ ഒഴിവാക്കുന്നവരെക്കാള്‍ ആരോഗ്യവാന്‍‌മാരായിരിക്കും പ്രാതലോടെ ഒരുദിവസം തുടങ്ങുന്നവരെന്നും ആരോഗ്യവിദഗ്ദര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.  
 
കൌമാരക്കാര്‍ക്കിടയിലാണ് പ്രാതല്‍ ഒഴിവാക്കുന്നത് ഒരു ഫാഷനായി നിലനില്‍ക്കുന്നത്. അതിനാല്‍ കൌമാരപ്രായത്തിലുള്ള കുറച്ചുപേരെ അഞ്ചു വര്‍ഷത്തെ പഠനത്തിന് വിധേയമാക്കി. ഇക്കാലയലവില്‍ ഇവരുടെ ശരീരഭാരത്തിലുള്ള വ്യതിയാനങ്ങളും കണക്കിലെടുത്തിരുന്നു. അഞ്ചുവര്‍ഷവും കൃത്യമായി പ്രാതല്‍ കഴിച്ചവര്‍ പ്രാതല്‍ ഒഴിവാക്കിയവരെക്കാള്‍ ആരോഗ്യവാന്‍‌മാരും പൊണ്ണത്തടി സാധ്യത കുറഞ്ഞവരുമാണെന്ന് കണ്ടെത്തി. 
 
ഓരോരുത്തരുടെയും ശരീരപ്രകൃതിയും, ഭക്ഷണ രീതിയും കണക്കിലെടുത്താണ് പൊണ്ണത്തടി സാധ്യത നിര്‍ണയിച്ചത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ ആ കുറവ് നികത്താനായി ഉച്ച ഭക്ഷണം വലിച്ചുവാരി കഴിക്കുന്നതും പൊണ്ണത്തടിയ്ക്ക് ഒരു കാരണമാണ്. കഴിഞ്ഞ രണ്ടു ദശകത്തിനിടെ കുട്ടികളിലെ പൊണ്ണത്തടി രണ്ടിരട്ടിയും കൌമാരക്കാര്‍ക്കിടയില്‍ മൂന്നിരട്ടിയും വര്‍ധിച്ചതായും പഠനം കണ്ടെത്തി. 
 

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments