Webdunia - Bharat's app for daily news and videos

Install App

അറിഞ്ഞോളൂ... ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വെരിക്കോസ് വെയിൻ പ്രശ്നമാകും !

വെരിക്കോസ് വെയിന്‍ പ്രശ്നമോ?

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (09:18 IST)
ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളിലെ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ടാണ് ഉണ്ടാക്കുക. ഏറെ വേദനയും മറ്റ് ആസ്വാസ്ഥ്യങ്ങളുമുണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഈ അസുഖത്തെ ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്.  
 
ഇത് കാലുകളിലും പാദങ്ങളിലുമാണ് കൂടുതലും ഉണ്ടാകുന്നത്. ദീര്‍ഘനേരം നില്‍ക്കുന്നതും നടക്കുന്നതും മൂലം കാലുകള്‍ക്ക് സമ്മര്‍ദ്ധമുണ്ടാകുന്നത് വെരിക്കോസ് വെയിന്‍ ബാധിക്കാന്‍ കാരണമാകുന്നു. മിക്കവര്‍ക്കും വെരിക്കോസ് വെയിന്‍ ഒരു സൌന്ദര്യ പ്രശ്നമാണ്.  
 
വെരിക്കോസ് വെയിന്‍ ഇപ്പോള്‍ ഫലപപ്രദമായി ചികിത്സിക്കാവുന്നതാണ്. എന്നാല്‍, ഇത് വീണ്ടും വരാനുളള സാ‍ധ്യത ഉണ്ട്. ഇറുക്കമുള്ള കാലുറകള്‍ ധരിക്കുകയാണ് ഇതിന്റെ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. അതുപോലെ ബാന്‍ഡേജ് ഇറുക്കിക്കെട്ടുന്നതും ഇതിന് ഉത്തമപരിഹാരമാണ്. 
 
ശസ്ത്രക്രിയയും ഈ അസുഖത്തിന് ഫലപ്രദമാണ്. പ്രശ്നം സൃഷ്ടിക്കുന്ന ഞരമ്പുകള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഞരമ്പുകള്‍ നീക്കം ചെയ്യുന്നത് രക്ത ചംക്രമണത്തെ ബാധിക്കില്ല. കാലുകളിലെ മറ്റ് ഞരമ്പുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് മൂലമാണിത്. ലേസർ തെറാപ്പിയും വെരിക്കോസ്‌ വെയിൻ നശിപ്പിക്കുന്നതിനുളള ഫലപ്രദമായ ഒരു ചികിത്സാരീതിയാണ്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

അടുത്ത ലേഖനം
Show comments