Webdunia - Bharat's app for daily news and videos

Install App

നവജാത ശിശുക്കളെ ദിവസവും കുളിപ്പിക്കണോ? കണ്ണെഴുതുന്നതും മണ്ടത്തരം

ഇതുപോലെ തന്നെയാണ് നവജാത ശിശുക്കളെ ദിവസവും എണ്ണ തേപ്പിച്ച് കുളിപ്പിക്കുന്നത്

രേണുക വേണു
തിങ്കള്‍, 22 ഏപ്രില്‍ 2024 (12:21 IST)
നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍, കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് അത്ര നല്ല കാര്യമല്ല. ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം. അതുകൊണ്ടാണ് കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പുരികം വരച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കണ്‍മഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല. 
 
ഇതുപോലെ തന്നെയാണ് നവജാത ശിശുക്കളെ ദിവസവും എണ്ണ തേപ്പിച്ച് കുളിപ്പിക്കുന്നത്. നവജാത ശിശുക്കളുടെ ശരീരത്തില്‍ അഴുക്ക് പറ്റുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ ദിവസവും കുളിപ്പിക്കേണ്ട ആവശ്യമില്ല. നവജാത ശിശുക്കളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആണെന്ന് ഓര്‍ക്കണം. ആഴ്ചയില്‍ മൂന്ന് തവണ മാത്രമേ നവജാത ശിശുക്കളെ കുളിപ്പിക്കാവൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹ രോഗികളില്‍ ഹൃദയാഘാത സാധ്യത കൂടുന്നത് എന്തുകൊണ്ട്?

ഒരു മുട്ട ആരോഗ്യകരമായ രീതിയില്‍ വേവണമെങ്കില്‍ എത്ര മിനിറ്റ് വേണം?

ടോയ്ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം കൂട്ടാം ! ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments