Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുഖ സൌന്ദര്യം വർധിപ്പിക്കാൻ മാമ്പഴത്തിന്റെ ഫേസ്പാക്ക്; ഉണ്ടാക്കുന്ന വിധം

മുഖ സൌന്ദര്യം വർധിപ്പിക്കാൻ മാമ്പഴത്തിന്റെ ഫേസ്പാക്ക്; ഉണ്ടാക്കുന്ന വിധം
, ബുധന്‍, 28 ഓഗസ്റ്റ് 2019 (15:41 IST)
മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ കലവറയാണ് മാമ്പഴം. ആരോഗ്യത്തിനൊപ്പം നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും മാമ്പഴത്തിന് കഴിയും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മാമ്പഴം നിങ്ങളുടെ ചര്‍മ്മത്തെ പഴുപ്പില്‍ നിന്നും വിണ്ടുകീറലില്‍ നിന്നുമൊക്കെ സംരക്ഷിക്കുന്നു.
 
മുഖത്തിന്റെ സംരക്ഷണത്തിനായി നിരവധി ഫേസ്പാക്കുകൾ ഉണ്ട്. അതിലൊന്നാണ് മാമ്പഴ ഫേസ്‌പാക്ക്. വീട്ടിൽ തന്നെ ഉണ്ടാക്കി നമുക്ക് മുഖത്ത് അപ്ലൈ ചെയ്യാൻ കഴിയുന്ന ഇത്തരം ഫേസ്പാക്ക് ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.   
 
ഒരു പഴുത്ത മാമ്പഴം, രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് ടീസ്പൂണ്‍ പനിനീര്‍ എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.
 
മാമ്പഴം കഷണങ്ങളായി മുറിച്ച്‌ ഉടച്ച്‌ കുഴമ്പ് പരുവത്തിലാക്കി അതിലേക്ക് മുള്‍ട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എണ്ണമയമുള്ള ചർമ്മം വില്ലനാണോ? പരീക്ഷിക്കാം ഇക്കാര്യങ്ങൾ