Webdunia - Bharat's app for daily news and videos

Install App

തിളങ്ങുന്ന ചർമ്മത്തിനായി ചോക്ലേറ്റുകൊണ്ട് ചെയ്യൂ ഈ വിദ്യകൾ !

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (15:26 IST)
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലത്തെവരായി ആരും ഉണ്ടാകില്ല. ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ് ഡർക് ചോക്ലേറ്റുകൾ. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ് ചോക്ലേറ്റ്
 
ചോക്ലേറ്റിന്റെ പ്രധാന ചേരുവയായ കൊക്കോ പൌഡറാണ് സൌന്ദര്യ സംരക്ഷണത്തിന് സഹായിക്കുക. കൊക്കോ പൌഡറോ അല്ലെങ്കിൽ ചോക്ലേറ്റ് തന്നെ ഉരുക്കൊയോ സൌന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. കൊക്കോ പൗഡര്‍ പാലിലോ തൈരിലോ കലക്കി പ്രകൃതദത്ത സ്‌ക്രബറായി ഉപയോഗിക്കാം. ശരീരത്തിലും മുഖത്തും ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മവും മുഖവും കൂടുതൽ തിളക്കമുള്ളതായി മാറും. 
 
ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകൾ യൌവ്വനം നിലനിർത്താൻ സഹായിക്കുന്നതാണ്. കൊക്കോ പൗഡറും കോഫി പൗഡറും കൂട്ടിക്കലര്‍ത്തി പാലില്‍ കലക്കി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള ഉത്തമ മാർഗമാണ്. വെയിലിന്റെ ചൂടുമൂലം മുഖത്തുണ്ടാവുന്ന കറുത്ത പാടുകളെ നിക്കം ചെയ്യാനും ചോക്ലേറ്റ് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments