Webdunia - Bharat's app for daily news and videos

Install App

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഇതായിരിക്കും പിന്നെ സംഭവിക്കുക !

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കരുത്, അങ്ങനെ ചെയ്താല്‍...

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (12:38 IST)
ഏതൊരു ബന്ധത്തിന്റെയും ദീര്‍ഘായുസ്സിന് പരസ്പരസ്‌നേഹം ആവശ്യമാണ്. അത് അല്‍പം കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെ. സ്‌നേഹം കൂതുതലായാല്‍ അത് പിന്നീട് സ്വാര്‍ത്ഥതയിലേക്ക് വഴിമാറും. നീ എന്റേതാണെന്നതും എന്റേത് മാത്രമാണെന്നുമുള്ള ചിന്തയാണ് സ്‌നേഹവും സ്വാര്‍ത്ഥതയും തമ്മിലുള്ള വ്യത്യാസം.  ബന്ധം ദൃഢവും ഊഷ്മളവുമാകണമെങ്കില്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
 
വിവാഹ പൂര്‍വ്വ ബന്ധങ്ങള്‍ ഇല്ലാത്തവര്‍ ഇന്നത്തെ കാലത്ത് അപൂര്‍വ്വമാണ്. ചില ബന്ധങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതും ചിലത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത വേദന സമ്മാനിച്ചതുമായിരിക്കാം. എങ്ങനെയൊക്കെയാണെങ്കിലും വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതോടെ പഴയതെല്ലാം മറക്കാനും പങ്കാളിയെ സ്‌നേഹിക്കാനും പഠിക്കണം. പൂര്‍വ്വ ബന്ധത്തിലെ പങ്കാളി വഞ്ചിച്ചിട്ടുണ്ടെന്ന് കരുതി ജീവിതപങ്കാളിയെ സംശയിക്കാനോ പരുഷമായി പെരുമാറാനോ പാടില്ല. 
 
ഫോണ്‍ പരിശോധന പാടില്ല. ഇത് സംശയ ലക്ഷണമാണെന്നേ പങ്കാളിയ്ക്ക് തോന്നുകയുള്ളൂ. സംശയവും വിശ്വാസക്കുറവും ഉണ്ടെന്ന് പങ്കാളിയ്ക്ക് തോന്നുന്നതോടെ അത് ബന്ധത്തിന് വിലങ്ങു തടിയാകും. എത്ര അടുപ്പമാണെങ്കിലും ചില കാര്യങ്ങളില്‍ അവരുടെതായ സ്വകാര്യത അനുവദിച്ച് നല്‍കുക. പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍ ആദ്യം ശീലിക്കേണ്ട പ്രധാന കാര്യം. കാര്യങ്ങള്‍ തുറന്ന് സംസാരിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങളെ കുറിച്ച് പങ്കാളിയ്ക്ക് വ്യക്തമായ ധാരണ ലഭിക്കില്ല.  
 
പങ്കാളിയെ വിശ്വസിക്കുക എന്നത് പ്രധാന കാര്യമാണ്. പരസ്പരവിശ്വാസമാണ് ബന്ധങ്ങളുടെ അടിത്തറ. അത് നഷ്ടപ്പെടുന്നിടത്ത് ബന്ധം അവസാനിക്കും. പങ്കാളിയുമായി ചെലവിടാനുള്ള സമയം കണ്ടെത്തുക. പങ്കാളികള്‍ ഒന്നിച്ചുള്ള സമയം കുറയുന്നതിനനുസരിച്ച് മനസുകള്‍ തമ്മില്‍ അകലുന്നു. മാനസിക, ശാരീരിക പീഡനം, എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തുക, മറ്റുള്ളവരുടെ മുന്നില്‍ താഴ്ത്തിക്കെട്ടുക, തുടങ്ങിയവയെല്ലാം പരസ്പരമുള്ള ആത്മബന്ധം ഇല്ലാതാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

പാത്രം കഴുകിയാല്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments