Webdunia - Bharat's app for daily news and videos

Install App

ആപ്പിളിനു മുകളിലെ കീടനാശിനി കളയാന്‍ പാടുപെടുന്നു അല്ലേ ? എന്നാല്‍ ആ പേടി ഇനി വേണ്ട !

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2017 (13:51 IST)
ആപ്പിളിനുമുകളിലുള്ള കീടനാശിനിയും മെഴുകുമെല്ലാം എങ്ങിനെ അകറ്റാമെന്നത് നമ്മള്‍ ഓരോരുത്തരും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ ഇതാ അതിനൊരു പ്രതിവിധിയുമായി ഒരു സംഘം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ബേക്കിങ് സോഡ ഉപയോഗിച്ച് കഴുകിയാല്‍ ആപ്പിളിനുമുകളിലെ എല്ലാ വിഷാംശങ്ങളേയും അകറ്റാന്‍ സാധിക്കുമെന്നാണ് അവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 
 
ഭക്ഷ്യ വ്യവസായ രംഗത്ത് ഏറ്റവും ഗുണകരമായ രീതിയാണിതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നു. വളരെ സാധാരണയായി ഉപയോഗിക്കുന്ന ഫംഗിസൈഡ് തിയാബെന്‍ഡസോള്‍ എന്ന കീടനാശിനി ഉപയോഗിച്ചായിരുന്നു ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഈ കീടനാശിനി തളിച്ച ആപ്പിള്‍ മൂന്ന് വ്യത്യസ്ത ലായനികള്‍ ഉപയോഗിച്ച് കഴുകുകയായിരുന്നു. 
 
ബ്ലീച്ച് ലായനി, വെള്ളം, ഒരു ശതമാനം ബേക്കിങ് സോഡ ലായനി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ ബേക്കിങ് സോഡ ലായനിയാണ് ഏറ്റവും ഫലപ്രദമെന്നായിരുനു അവര്‍ കണ്ടെത്തിയത്. ആപ്പിള്‍ ഒരുശതമാനം ബേക്കിങ് സോഡ ലായനിയില്‍ പതിനഞ്ചുമിനിറ്റോളം മുക്കിവെച്ചു. 15മിനിറ്റിനുശേഷം അതെടുത്തപ്പോളാണ് 80% കീടനാശിനിയും കഴുകി പോയതായി അവര്‍ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments