Webdunia - Bharat's app for daily news and videos

Install App

ഒരു കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹം കൊണ്ട് മാത്രമോ ഇത്? എങ്കിൽ അത് ചതിയാണ്

എന്തിനാണ് വിവാഹം കഴിക്കുന്നത്?

Webdunia
ബുധന്‍, 2 മെയ് 2018 (15:46 IST)
വിവാഹത്തിലേക്ക് കടക്കുന്നവർക്കെല്ലാം ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. ഇതിൽ വിവാഹിതയാകാൻ പോകുന്ന പെൺകുട്ടിയെ കുറിച്ചാണ് സാധാരണ എല്ലാവരും സംസാരിക്കുക. അവരുടെ മനസ്സിലെ ആവലാതികളും ആശങ്കകളും ആയിരിക്കും പലപ്പോഴും എല്ലാവരും ചർച്ച ചെയ്യുക. എന്നാൽ, വിവാഹക്കാര്യത്തിൽ സ്ത്രീയെന്നോ പുരുഷന്നോ വ്യത്യാസമില്ലാതെയാണ് അവരുടെ സ്വപ്നങ്ങളുള്ളത്.
 
വിവാഹം ഒരു ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വിശുദ്ധമായ കരാര്‍ തന്നെയാണ് എന്ന് ഭൂരിഭാഗം ദമ്പതികളും പറയുന്നു. ഇതിന് അപവാദമായും ആളുകള്‍ ഉണ്ടെങ്കിലും ഇവരാണ് ഭൂരിപക്ഷം. വിവാഹമെന്ന് പറയുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും വ്യത്യസ്ത സമീപനമായിരിക്കും ഉണ്ടാവുക.
 
ആദ്യം പുരുഷന്‍‌മാരെ കുറിച്ച് നോക്കാം:
 
പുരുഷന്മാര്‍ക്ക് എപ്പോഴും അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ ഒരു ബലഹീനതയാണത്രേ. കുട്ടിക്കാലത്ത് ലഭിച്ചിരുന്ന ആ വാത്സല്യത്തിന്‍റെ മധുരമാണ് അവരെ വിവാഹത്തെ കുറിച്ച് ചിന്തിപ്പിക്കുന്നത്.
 
പിന്നെ, ആള്‍ക്കൂട്ടത്തിലാണെങ്കിലും ഒറ്റപ്പെടുമെന്ന ചിന്ത അവനെ ഭരിക്കുന്നുണ്ട്. അതിനാല്‍ ജീവിതകാലം മൊത്തം ഒരു പങ്കാളിയെ അവന്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു.
 
അവനിലുള്ള പ്രണയവും കരുതലും ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കണമെന്ന ആഗ്രഹത്താലും അവന്‍റെ കുഞ്ഞിന് ജന്‍‌മം നല്‍കേണ്ടത് സ്വന്തം പങ്കാളിയാവണമെന്ന ആഗ്രഹത്താലും അവന്‍ ഒരു പങ്കാളിയെ വല്ലാതെ ആഗ്രഹിക്കുന്നു.
 
ഇതിനെല്ലാം പുറമെ ചില അവസരങ്ങളില്‍ വ്യക്തിപരമായ ഉയര്‍ച്ചയില്‍ പങ്കാളിയുടെ സഹായവും മികവും അവന്‍ പ്രതീക്ഷിച്ചേക്കാം.
 
സ്ത്രീകൾ ചിന്തിക്കുന്നതെങ്ങനെയെന്ന് നോക്കാം:
 
പുരുഷന്‍‌മാര്‍ ഇങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ എങ്ങനെയാവും എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്? സ്ത്രീകളെ കുറിച്ച് താഴെ പറയുന്നവയും പൂര്‍ണമാണെന്ന് പറയാനാവില്ല, മാനസിക വ്യാപാരങ്ങളെ പൂര്‍ണമായും നമുക്ക് അളന്നെടുക്കാനാവില്ലല്ലോ. 
 
പുരുഷന്‍‌മാരെ പോലെ തന്നെ ജീവിതകാലം മുഴുവന്‍ കൂടെയുള്ള ഒരു പങ്കാളിയെ വേണമെന്ന ആഗ്രഹവും എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണവും സ്ത്രീകളെ വിവാഹത്തെ കുറിച്ച് ചിന്തിപ്പിക്കുന്നു. പുരുഷന് തന്‍റെ പെണ്ണ് തന്‍റെ കുഞ്ഞിനെ ഉദരത്തില്‍ പേറണമെന്ന് ആഗ്രഹമുള്ളത് പോലെ സ്ത്രീയും സ്വന്തം പുരുഷനില്‍ നിന്നുള്ള ഗര്‍ഭം പേറാന്‍ വളരെയധികം ആഗ്രഹിക്കുന്നു. 
 
സാമ്പത്തികവും തൊഴില്‍‌സംബന്ധമായ ഉയര്‍ച്ചയും സ്ത്രീകളിലും വിവാഹ കാരണമാവാറുണ്ട്. എന്നാല്‍, മാതാപിതാക്കളില്‍ നിന്നുള്ള പീഡനം ഇവരില്‍ കുറെ പേരെയെങ്കിലും വിവാഹത്തിന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിപ്പിക്കാറുണ്ട് എന്നത് ഒരു വ്യത്യസ്ത കാരണമായി നിലനില്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

പല്ല് തേയ്ക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ വായ്‌നാറ്റം ഉറപ്പ് !

ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി

അടുത്ത ലേഖനം
Show comments