Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന എന്‍ഡോമെട്രിയോസിസും പി.സി.ഒ.എസും; ലക്ഷണങ്ങള്‍, കാരണങ്ങള്‍, പ്രതിരോധം

പ്രധാനമായും അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് കാരണം. മെലിഞ്ഞ ശരീരമുള്ള ചുരുക്കം ചിലരില്‍, മറ്റ് ഘടകങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാം

ഡോ.ഊര്‍മിള സോമന്‍
വെള്ളി, 26 ജൂലൈ 2024 (18:44 IST)
Endometriosis and PCOS

ഡോ. ഊര്‍മിള സോമന്‍

സമീപ വര്‍ഷങ്ങളില്‍, പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ എന്‍ഡോമെട്രിയോസിസും പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോമും (പിസിഒഎസ്) കൂടുതലായി കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ മാത്രം, 10% കൗമാരക്കാരെയും 30%  20 വയസ്സിന് മുകളിലുള്ള സ്ത്രീകളെയും PCOS ബാധിക്കുന്നു. മറുവശത്ത്, ലോകമെമ്പാടുമുള്ള 10% സ്ത്രീകളില്‍ എന്‍ഡോമെട്രിയോസിസ് വ്യാപകമാണ്. ഈ അവസ്ഥകള്‍ വ്യത്യസ്തങ്ങളാണെങ്കിലും, ഒരേ വ്യക്തിയില്‍ ഒന്നിച്ചുണ്ടാകുകയും പ്രത്യേക വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
 
എന്താണ് പി.സി.ഒ.എസ് അഥവാ പോളിസിസ്റ്റിക് ഓവറിയന്‍  സിന്‍ഡ്രോം (PCOS)
 
സ്ത്രീ ഹോര്‍മോണുകളിലെ അസന്തുലിതാവസ്ഥയാല്‍ ഉണ്ടാകുന്ന ഒരു ഹോര്‍മോണ്‍ വൈകല്യമാണ് പി.സി.ഒ.എസ്. ഇത് പല രീതിയില്‍ പ്രകടമാകുന്നു:
 
1. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: ഈസ്ട്രജന്റെ അളവ് കൂടിയതും ഇന്‍സുലിന്‍ പ്രതിരോധവും കാരണം അമിത വണ്ണം വയ്ക്കാനും ആര്‍ത്തവ ചക്രം ക്രമരഹിതമാകാനും ഇടയാക്കുന്നു
 
2. ആന്‍ഡ്രജന്‍ അധികത: ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുന്നത് മുഖക്കുരു, പുരുഷന്മാരെ പോലെയുള്ള തലമുടി കൊഴിച്ചില്‍, തലയിലെ രോമങ്ങള്‍ കൊഴിച്ചില്‍, അമിത ശരീര രോമങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു
 
3. ഓവറി സിസ്റ്റുകള്‍: അള്‍ട്രാസൗണ്ട് സ്‌കാനുകളില്‍ പലപ്പോഴും രണ്ട് അണ്ഡാശയങ്ങളിലും നിരവധി ചെറിയ സിസ്റ്റുകള്‍ (9 മില്ലീമീറ്ററില്‍ താഴെ) കാണിക്കുന്നു
 
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? 
 
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പിസിഒഎസ് കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രധാനമായും അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് കാരണം. മെലിഞ്ഞ ശരീരമുള്ള ചുരുക്കം ചിലരില്‍, മറ്റ് ഘടകങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാം.
 
എങ്ങനെ നിയന്ത്രിക്കാം?
 
1. ജീവിതശൈലി മാറ്റങ്ങള്‍: ഏറ്റവും ഫലപ്രദവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതുമായ നിയന്ത്രണ തന്ത്രം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നതാണ്. ഇതില്‍ സമീകൃതമായ ഭക്ഷണക്രമം, പതിവ് ശാരീരിക പ്രവര്‍ത്തനം, സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍, ആവിശ്യമായ ഉറക്കം  എന്നിവ ഉള്‍പ്പെടുന്നു. സ്ഥിരതയാണ് ഇതില്‍ പ്രധാനം, കാരണം ഒരു മാസം പോലും ആരോഗ്യകരമല്ലാത്ത ശീലങ്ങളിലേക്ക് തിരിച്ചുവരുന്നത് പിസിഒഡി ലക്ഷണങ്ങള്‍ വീണ്ടും വരുന്നതിന് കാരണമാകും.
 
2. മരുന്നുകള്‍: ആര്‍ത്തവ ചക്രവും പ്രത്യുത്പാദനക്ഷമതയും ബാധിക്കുന്ന ഗണ്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്ളവര്‍ക്ക് മരുന്നുകള്‍ സഹായകമാകും. എന്നിരുന്നാലും, ദീര്‍ഘകാല ഉപയോഗത്തിന് ഇവ ശുപാര്‍ശ ചെയ്യുന്നില്ല.
 
3. ശസ്ത്രക്രിയ: അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, മറ്റ് ചികിത്സകളോട് പ്രതികരിക്കാത്ത ഗുരുതരമായ പ്രത്യുത്പാദന പ്രശ്നമുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
 
ഇന്‍ഡോമെട്രിയോസിസ്
 
എന്താണ് ഇന്‍ഡോമെട്രിയോസിസ്? 
 
ഗര്‍ഭപാത്രത്തിന്റെ ഉള്ളില്‍ ഉണ്ടാകേണ്ടുന്ന ടിഷ്യു (എന്‍ഡോമെട്രിയം) ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് ഇന്‍ഡോമെട്രിയോസിസ്. ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏകദേശം 10% പേരെയും സ്ഥിരമായ അടിവയറു വേദന അനുഭവിക്കുന്നവരില്‍ 70% പേരെയും ഈ അവസ്ഥ ബാധിക്കുന്നു. ഇന്‍ഡോമെട്രിയോസിസ് അണ്ഡാശയങ്ങളെയും വയറുവക്കിലെ ടിഷ്യു, മൂത്രാശയം, കുടല്‍ എന്നിവയെയും ബാധിക്കുകയും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പെല്‍വിക് അറയ്ക്ക് പുറത്തും വ്യാപിക്കുകയും ചെയ്യാം. സിസേറിയന്‍ മുറിവിന്റെ പാടില്‍ എന്‍ഡോമെട്രിയല്‍ ടിഷ്യു വളരുന്ന അവസ്ഥയെ സ്‌കാര്‍ എന്‍ഡോമെട്രിയോസിസ് എന്നാണ് പറയുന്നത്.
 
എന്തുകൊണ്ട് ഇന്‍ഡോമെട്രിയോസിസ്?
 
എന്‍ഡോമെട്രിയോസിസിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്, എന്നിരുന്നാലും ജനിതക, പരിസ്ഥിതി, രോഗപ്രതിരോധ സംവിധാന ഘടകങ്ങള്‍ എന്നിവ ഇതില്‍ പങ്കുവഹിക്കുന്നതായി പല സിദ്ധാന്തങ്ങളും പറയുന്നു.
 
ഒരാള്‍ക്കു എന്‍ഡോമെട്രിയോസിസ് ഉണ്ടോ എന്ന് എങ്ങനെ അറിയാം? 
 
എന്‍ഡോമെട്രിയോസിസ് പലപ്പോഴും വേദനാജനകമായ ഒരു അവസ്ഥയാണ്. ലക്ഷണങ്ങള്‍: വേദനയേറിയ ആര്‍ത്തവം (ഡിസ്‌മെനോറിയ), ലൈംഗിക ബന്ധത്തിനിടയിലെ വേദന, മലവിസര്‍ജ്ജനം അല്ലെങ്കില്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന, വന്ധ്യത (എന്‍ഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകളില്‍ 70 ശതമാനം ആളുകള്‍ ഗര്‍ഭധാരണത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു)
 
ചികിത്സാ സാധ്യതകള്‍ എന്തൊക്കെയാണ്?
 
1. ജീവിതശൈലി മാറ്റം: ജീവിതശൈലി മാറ്റങ്ങള്‍ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍  ഹായിക്കുമെങ്കിലും, പിസിഒഎസിന് (Polycystic Ovary Syndrome) എതിരെ കാണിക്കുന്നത്ര ഫലപ്രദമല്ല ഇത്.
 
2. മരുന്നുകള്‍: വേദനയും മറ്റ് ലക്ഷണങ്ങളും നിയന്ത്രിക്കാന്‍ മരുന്നുകള്‍ സഹായിക്കും.
 
3. ശസ്ത്രക്രിയ: ഏറ്റവും ഫലപ്രദമായ ചികിത്സയില്‍ എന്‍ഡോമെട്രിയല്‍ നിക്ഷേപങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഇത് വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അവസ്ഥയുടെ തീവ്രതയും വ്യക്തിഗത ഗര്‍ഭധാരണ പ്രശ്‌നങ്ങളും അടിസ്ഥാനമാക്കി ശസ്ത്രക്രിയയുടെ തരം വ്യത്യാസപ്പെടുന്നു, ഇത് ഒരു ക്രമീകൃത സമീപനം ആവശ്യമാണ്.
 
ഇന്‍ഡോമെട്രിയോസിസും പി.സി.ഒ.എസ്സും സ്ത്രീകളുടെ ജീവിതനിലവാരത്തെ ഗണ്യമായി ബാധിക്കുന്ന സ്ഥിരമായ അവസ്ഥകളാണ്. ഫലപ്രദമായ ചികിത്സയ്ക്ക് ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തലും അവബോധവും അത്യാവശ്യമാണ്. പി.സി.ഒ.എസ്സ് നിയന്ത്രിക്കുന്നതില്‍ ജീവിതശൈലി മാറ്റങ്ങള്‍ പ്രധാന പങ്ക് വഹിക്കുമ്പോള്‍, എന്‍ഡോമെട്രിയോസിസിസിന് പലപ്പോഴും ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും ശസ്ത്രക്രിയ ഇടപെടലുകളും ആവശ്യമാണ്. തുടര്‍ച്ചയായ നിരീക്ഷണവും നേരത്തെയുള്ള ഇടപെടലും ഈ അവസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ബാധിതരായവര്‍ക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും ചെയ്യും.

                           ഡോ. ഊര്‍മിള സോമന്‍, 
മിനിമലി ഇന്‍വേസീവ് ഗൈനക്കോളജി റോബോട്ടിക് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ലീഡ് കണ്‍സള്‍ട്ടന്റ്, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി, എറണാകുളം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

അടുത്ത ലേഖനം
Show comments