Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മഴക്കാലമാണ്, തൊണ്ട വേദന സ്വാഭാവികം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ

മഴക്കാലമാണ്, തൊണ്ട വേദന സ്വാഭാവികം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ
, ചൊവ്വ, 27 ജൂണ്‍ 2023 (09:51 IST)
മഴക്കാലമായാല്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് പനി, ജലദോഷം, തൊണ്ടവേദന എന്നിവ. ചില സമയത്ത് തൊണ്ട വേദന വന്നാല്‍ ഭക്ഷണവും വെള്ളവും ഇറക്കാന്‍ വരെ ബുദ്ധിമുട്ട് നേരിടും. തൊണ്ട വേദന ഉള്ളപ്പോള്‍ ചെയ്യേണ്ട ചില ടിപ്സുകള്‍ നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിലൂടെ തൊണ്ട വേദനയ്ക്ക് നല്ല ആശ്വാസം കിട്ടും. 
 
തേന്‍ ചേര്‍ത്ത ചൂട് ചായ ഇടയ്ക്കെ കുടിക്കുക 
 
ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട നന്നായി ഗാര്‍ഗിള്‍ ചെയ്യുക 
 
ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക 
 
ബേക്കിങ് സോഡയില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുക 
 
തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക 
 
ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി ഇടയ്ക്കിടെ കുടിക്കുക 
 
ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക 
 
മഴക്കാലത്ത് തിളപ്പിച്ചാറ്റിയ ഇളംചൂടുവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പനിക്കാലമാണ് കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം