Webdunia - Bharat's app for daily news and videos

Install App

Side effects of Skipping Lunch: തടി കുറയ്ക്കാന്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിനു ദോഷം

ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്

രേണുക വേണു
ബുധന്‍, 10 ജനുവരി 2024 (10:14 IST)
Side effects of Skipping Lunch: ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. 
 
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Read Here: പുരുഷന്മാരിലെ വന്ധ്യത, കാരണങ്ങൾ ഇവയാകാം
 
തിരക്കുകള്‍ കാരണമോ തടി കുറയ്ക്കാന്‍ വേണ്ടിയോ ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. സ്ഥിരമായി ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തലവേദനയ്ക്കും ശരീര ക്ഷീണത്തിനും കാരണമാകും. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തടി കുറയാനല്ല മറിച്ച് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റാബോളിസത്തെ ദോഷകരമായി ബാധിക്കും. 
 
ഉച്ചഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീര തളര്‍ച്ചയുണ്ടാകും. ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലേക്ക് എത്തില്ല. നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടിയെത്തും. ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ വൈകിട്ട് ആകുമ്പോഴേക്കും അമിതമായ വിശപ്പ് തോന്നും. ഇത് ആരോഗ്യകരമല്ലാത്ത രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഭക്ഷണം ഒഴിവാക്കുകയല്ല മറിച്ച് ഭക്ഷണം നിയന്ത്രിക്കുകയാണ് ശരീരത്തിനു നല്ലത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

അടുത്ത ലേഖനം
Show comments