Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുകാലത്ത് ധരിക്കേണ്ടത് കോട്ടണ്‍ വസ്ത്രങ്ങള്‍; ഇക്കാര്യം മറക്കരുത്

ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും മറക്കരുത്

Cotton

രേണുക വേണു

, വ്യാഴം, 22 ഫെബ്രുവരി 2024 (09:40 IST)
Cotton

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വസ്ത്രധാരണം അതീവ ശ്രദ്ധയോടെ വേണം. ശരീരത്തില്‍ ചൂട് ഉയര്‍ത്തുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. ചൂടുകാലത്ത് ധരിക്കാന്‍ ഏറ്റവും ഉചിതം കോട്ടണ്‍ (പരുത്തി) വസ്ത്രങ്ങളാണ്. അയഞ്ഞ, കട്ടി കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ശീലമാക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും മറക്കരുത്. ശരീരത്തിലെ വിയര്‍പ്പ് അതിവേഗം വലിച്ചെടുക്കാനുള്ള കഴിവ് കോട്ടണ്‍ മെറ്റീരിയലിന് ഉണ്ട്. കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് വായു സഞ്ചാരം കൂടുതലാണ്. പരുത്തി വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നത് നേര്‍ത്ത നൂലുകളാണ്. ഇക്കാരണത്താല്‍ വിയര്‍പ്പ് എളുപ്പത്തില്‍ ബാഷ്പീകരിക്കുന്നു. ശരീരത്തിനു തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. 
 
അതേസമയം ചൂടുകാലത്ത് പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. പോളിസ്റ്റര്‍ വസ്ത്രം ധരിക്കുമ്പോള്‍ ശരീരത്തില്‍ ചൂട് വര്‍ധിക്കുന്നു. കാരണം പ്ലാസ്റ്റിക് നാരുകളില്‍ നിന്നാണ് പോളിസ്റ്റര്‍ നിര്‍മിക്കുന്നത്. ചൂടുകാലത്ത് പോളിസ്റ്റര്‍ ധരിച്ചാല്‍ അതിവേഗം വിയര്‍ക്കും. വിയര്‍പ്പ് ആഗിരണം ചെയ്യാനുള്ള കഴിവ് പോളിസ്റ്ററിന് ഇല്ല. അതുകൊണ്ട് അല്‍പ്പ സമയം വെയിലത്ത് നടക്കുമ്പോഴേക്കും പോളിസ്റ്റര്‍ വസ്ത്രം വിയര്‍പ്പ് കൊണ്ട് നിറയും. ഇത് അസഹ്യമായ വിയര്‍പ്പ് ഗന്ധത്തിനു കാരണമാകുന്നു. പോളിസ്റ്റര്‍ തുണിക്ക് വായു സഞ്ചാരം കുറവാണ്. പൊതുവെ ചൂടുള്ള കാലാവസ്ഥയില്‍ പോളിസ്റ്റര്‍ ഒഴിവാക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിസിഓഎസ് മുടികൊഴിച്ചിലിന് കാരണമാകുമോ