Webdunia - Bharat's app for daily news and videos

Install App

റെയില്‍വെ സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു കാരണവശാലും ശൗചാലയത്തിലേക്ക് കയറുമ്പോള്‍ വാതില്‍, ചുമര്‍ എന്നിവയില്‍ നേരിട്ട് സ്പര്‍ശിക്കരുത്

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (15:44 IST)
റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതീവ ശ്രദ്ധയോടെ ഇവ ഉപയോഗിച്ചില്ലെങ്കില്‍ പലതരം രോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് മനസിലാക്കുക. 
 
ഒരു കാരണവശാലും ശൗചാലയത്തിലേക്ക് കയറുമ്പോള്‍ വാതില്‍, ചുമര്‍ എന്നിവയില്‍ നേരിട്ട് സ്പര്‍ശിക്കരുത്. പൊതു ശൗചാലയങ്ങളില്‍ നിന്ന് ഇറങ്ങിയ ഉടനെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. നിങ്ങളുടെ വസ്ത്രങ്ങള്‍ ശൗചാലയത്തിലെ ഭിത്തികളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതു ശൗചാലയങ്ങളില്‍ കയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. 
 
പൊതുശൗചായലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈയില്‍ സാനിറ്റൈസര്‍ കരുതുക. ടോയ്‌ലറ്റിലെ ഫ്‌ളഷ് ഉപയോഗിക്കുന്നതിനു മുന്‍പ് അത് സാനിറ്റൈസ് ചെയ്യുന്നത് നല്ലതാണ്. ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്നതിനു മുന്‍പ് അത് നന്നായി വെള്ളം ഒഴിച്ച് വൃത്തിയാക്കുക. പരമാവധി പൊതു ശൗചാലയങ്ങളിലെ ടോയ്‌ലറ്റ് സീറ്റില്‍ നേരിട്ട് ഇരിക്കരുത്. ടിഷ്യു പേപ്പറോ മറ്റോ ഇരിക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mpox: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രേണി 1 ല്‍ ഉള്‍പ്പെട്ട എംപോക്‌സ് ഇന്ത്യയിലും; റിപ്പോര്‍ട്ട്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

അടുത്ത ലേഖനം
Show comments