Webdunia - Bharat's app for daily news and videos

Install App

ഗർഭിണി ആയിരിക്കുമ്പോൾ വയറിന്റെ വലുപ്പം അമിതമായി കൂടുന്നുണ്ടോ?

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (21:38 IST)
ഇരട്ടക്കുട്ടികൾ ജനിക്കണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ആദ്യത്തെ ഗർഭത്തിൽ ഇരട്ടകുട്ടികൾ ആണെങ്കിലും ഒരിക്കൽ കൂടി ആഗ്രഹിക്കുന്നവരും കുറവല്ല. വയറിന്റെ വലുപ്പം അനുസരിച്ച് ഇരട്ടക്കുട്ടികൾ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇരട്ടക്കുട്ടികൾ എന്ന വിചാരം തന്നെ ചില ആളുകൾക്ക് ആകാംക്ഷ ഉണ്ടാക്കും.
 
എന്നിരുന്നാലും, പിന്നീട് ഉണ്ടാകുന്ന ഗർഭാവസ്ഥയിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. സാധാരണ സ്ത്രീകളില് നിന്നും കുറച്ച് വ്യത്യാസമായ രീതിയിലായിരിക്കും ഇവരെ കാണുക. ഒന്നിലധികം ഗർഭധാരണത്തിനും ഇരട്ടക്കുട്ടികൾക്കും ചില ലക്ഷണങ്ങൾ ഉണ്ടാകും.
 
ശരീരഭാരം അധികമാണെങ്കിൽ, വയറ് വലുതാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും കൺമണി എത്രയെന്ന്. വർദ്ധിക്കുന്ന ശരീരഭാരവും ഉയർന്ന് വരുന്ന രക്തത്തിന്റെ അളവും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകദേശം ആറാം മാസം ആകുമ്പോഴേക്കും വയർ ശരിക്കും പുറത്ത് കണ്ട് തുടങ്ങും.
 
സാധാരണ രീതിയേക്കാൾ അതിവേഗമാണ് നിങ്ങളുടെ വയർ വളരുന്നതെങ്കിൽ, ഒന്നിലധികം കുട്ടികള്‍ ഉണ്ടാകാനാണ് സാധ്യത. ഗർഭപാത്രത്ത്ന്റെ വലുപ്പവും ഒന്നിലധികം ഗർഭധാരണത്തിന്റേയും ശക്തമായ ലക്ഷണങ്ങളാണ്. കുട്ടികളുടെ സ്ഥാനം അനുസരിച്ച് അവരുടെ ഹൃദയസ്പന്ദനം അളക്കാൻ സാധിക്കും. ഒന്നിലധികം ഭ്രൂണത്തിന്റെ സാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments