ഗർഭാശയ ക്യാൻസർ; പരിഹാരം ഇവിടെയുണ്ട്
ഗർഭാശയ ക്യാൻസർ; പരിഹാരം ഇവിടെയുണ്ട്
തിരിച്ചറിയാൻ വൈകുന്നതോടെ വില്ലനാകുന്ന അസുഖമാണ് ക്യാൻസർ. സ്‌ത്രീകൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ക്യാൻസറാണ് ഗർഭാശയ ക്യാൻസർ. സാധാരണഗതിയിൽ ഗർഭാശയ ക്യാൻസർ വരുന്നത് പൊണ്ണത്തടിയുള്ള സ്ത്രീകളിലാണെന്ന് പഠനങ്ങൾ പറയുന്നു.
എന്നാല്‍ ശരീര ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയ ഗര്‍ഭാശയ അര്‍ബുദ്ധം തടയുമെന്നാണ് മാഞ്ചസ്റ്റര് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിലൂടെ ക്യാന്‍സര്‍ ബാധിച്ച കോശം പഴയ കോശമായി മാറും എന്നാണ് പഠനം പറയുന്നത്.
അമിത ഭാരം മൂലമാണ് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാകുന്നത് എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിട്ടുളളത്. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച 72 പേരിലാണ് പഠനം നടത്തിയത്. അതില്‍ 62 പേര്‍ക്ക് അമിത ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങിയെന്നും പഠനം പറയുന്നു.